കൊല്ലം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരന്റെ കുടുംബത്തെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞതായിരിക്കുമെന്നും കേസില്‍ പെട്ടതിന്റെ വിഷമത്തിലായിരിക്കും ഇങ്ങനെ പറഞ്ഞതെന്നും കോടിയേരി പുനലൂരില്‍ പറഞ്ഞു.
നേരത്തെ പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്ന് പീതാംബരന്റെ കുടുംബം പറഞ്ഞിരുന്നു ഇതിനുള്ള മറുപടിയായാണ് സിപിഎം സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍. ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും കോടിയേരി വ്യക്തമാക്കി. 'പീതാംബരന്റെ കുടുംബത്തിനുണ്ടായ ധാരണയില്‍ പാര്‍ട്ടിക്ക് പങ്കില്ല. അവരുടെ കുടുംബത്തിന്റെ അഭിപ്രായത്തിന് വലിയ പ്രാധാന്യം കൊടുക്കണ്ടേ ആവശ്യമില്ല. കേസില്‍ പീതാംബരന് അറസ്റ്റിലായ വിഷമത്തിലാണ് കുടുംബം അങ്ങനെ പറഞ്ഞത്' കോടിയേരി പറഞ്ഞു.
പാര്‍ട്ടി പറയാതെ പീതാംബരന് കൊലപാതകം ചെയ്യില്ലെന്നാണ് പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും ആരോപിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് ഭര്‍ത്താവെന്നും മഞ്ജു വെളിപ്പെടുത്തിയിരുന്നു.
'അടുത്തിടെയുണ്ടായ ആക്രമണത്തില്‍ പീതാംബരന്റെ വലതു കൈ ഒടിഞ്ഞിരുന്നതാണ്. കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റര്‍ ഇളക്കിയത്. പാസ്റ്റര്‍ ഇളക്കിയെങ്കിലും കൈയ്ക്ക് വേദനയും സ്വാധീനക്കുറവുമുണ്ട്. ഇങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് തലയ്ക്കടിക്കുന്നത്.' എന്നായിരുന്നു പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ ചോദ്യം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.