തിരുവനന്തപുരം: പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴുള്ള മലക്കം മറിച്ചിലാണ് പി എസ് ശ്രീധരൻ പിള്ളയുടേതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശ്രീധരൻ പിള്ള വീണിടത്ത് കിടന്നു ഉരുളുകയാണ്. ഇതുപോലെ വാക്ക് മാറുന്ന ബിജെപി അധ്യക്ഷനെ കണ്ടിട്ടില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ശബരിമല നടയടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം തന്നോട് കൂടിയാലോജിച്ചാണെന്ന അവകാശവാദത്തിൽ നിന്ന് ശ്രീധരൻപിള്ള കഴിഞ്ഞദിവസം പിൻമാറിയിരുന്നു. തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞാൽ അതാണ് ശരിയെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുമായി കോഴിക്കോട് എത്തിപ്പോഴാണ് ബി ജെ പി അധ്യക്ഷൻ വാക്കു മാറ്റിയത്.
'ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ല'; മലക്കം മറിഞ്ഞ് ശ്രീധരന്‍പിള്ള
ശ്രീധരന്‍പിള്ളയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് എ.എന്‍ രാധാകൃഷ്ണന്‍
കോഴിക്കോട് യുവമോർച്ച യോഗത്തിലെ വിവാദ പ്രസംഗത്തിലായിരുന്നു പി എസ് ശ്രീധരൻ പിള്ളയുടെ പ്രഖ്യാപനം. നടയടക്കുമെന്ന പ്രഖ്യാപനത്തിന് മുമ്പ് തന്നോട് കൂടിയാലോചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതാണ് ശരി. ഒരു നേതാവിന്‍റെ ഫോണിൽ നിന്ന് വിളിച്ചത് തന്ത്രി കുടുംബത്തിലെ ഒരാളായിരിക്കാമെന്നും ആയിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kodiyeri balakrishnan, Ps sreedharan pillai, Sabarimala, Sabarimala sc verdict, Sabarimala Verdict, Supreme court