കോഴിക്കോട്: തുര്‍ക്കിയിലെ ഹാദിയ സോഫിയ മ്യൂസിയം ഉര്‍ദുഖാന്‍ സര്‍ക്കാര്‍ മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് സ്വാദിഖലി തങ്ങള്‍ എഴുതിയ ലേഖനം വിവാദത്തില്‍. തുര്‍ക്കിയുടെ നടപടിയെ പിന്തുണച്ച മുസ്ലിം ലീഗിന് എങ്ങിനെയാണ് ബാബരി മസ്ജിദ് പൊളിച്ചതിനെ എതിര്‍ക്കാന്‍ കഴിയുകയെന്ന് സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചോദിച്ചു.
സ്വാദിഖലി തങ്ങള്‍ക്കെതിരെ എം.എന്‍ കാരശ്ശേരി ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തി. തുര്‍ക്കിയിലെ പ്രസിദ്ധമായ ഹാദിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് സ്വാദിഖലി തങ്ങള്‍ ചന്ദ്രിക പത്രത്തിലെഴുതിയ ലേഖനമാണ് വിവാദമായത്. തുര്‍ക്കി ഭരണകൂടത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കുള്ള പിന്തുണ കൂടിയാണ് സ്വാദിഖലി തങ്ങളുടെ ലേഖനമെന്ന് കോടിയേരി ഫേസ്ബുക്കില്‍ വിമര്‍ശിക്കുന്നു.
മ്യൂസിയം പള്ളിയാക്കിയതിനെ പിന്തുണച്ച ലീഗിന് ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിച്ചതിനെ എങ്ങിനെ എതിര്‍ക്കാനാകുമെന്ന് കോടിയേരി ചോദിച്ചു. ജമാഅത്തും എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടാക്കാനുള്ള ലീഗ് തീരുമാനത്തിന്റെ ഭാഗമാണ് ലേഖനമെന്നും യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സ്വദിഖലി തങ്ങളുടെ ലേഖനത്തിനെതിരെ സാംസ്കാരിക പ്രവര്‍ത്തകരും രംഗത്തെത്തി. മതമൗലികവാദികളായ ഉര്‍ദുഖാന്‍ ഭരകൂടത്തിന്റെ തീരുമാനത്തെ സ്വാദിഖലി തങ്ങള്‍ പിന്തുണച്ചത് വേദനയുണ്ടാക്കുന്നതാണെന്ന് എം.എന്‍. കാരശ്ശേരി അഭിപ്രായപ്പെട്ടു.
TRENDING:Video: ആറാട്ടുപുഴയിൽ അടിയുടെ ആറാട്ട്; വഴിത്തർക്കത്തിനൊടുവിൽ നല്ല നാടൻ കൂട്ടത്തല്ല്[NEWS]അമ്പലത്തിനു മുന്നിലെ ചെടി പൊലീസുകാരൻ കട്ടു; കൂട്ടു വന്നത് വനിതാ എസ്ഐ; പക്ഷേ 'മുകളിലൊരാൾ' എല്ലാം കണ്ടു[NEWS]ദേ പോയ് ! ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ CBI കസ്റ്റഡിയിൽ നിന്നും അപ്രത്യക്ഷമായി [NEWS]
'കോടതിയുടെ അയോധ്യവിധി ജനാധിപത്യവിശ്വാസികളും മതേതരവാതികളുമുള്പ്പടെ എതിര്‍ക്കുന്നു. ഇതേപോലെ എതിര്‍ക്കേണ്ട ഒന്നാണ് ഹാഗിയ സോഫിയ മുസ്ലീങ്ങളുടെ മാത്രം പള്ളിയാക്കി മാറ്റിയതും. നിര്‍ഭാഗ്യവശാല്‍ ചന്ദ്രിക പത്രത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഹാഗിയ സോഫിയ മുസ്ലീംപള്ളിയാക്കിയതിനെ അനുകൂലിച്ച് ഒരു ലേഖനമെഴുതി. അങ്ങേയറ്റം പ്രതിഷേധാത്മകമായ ലേഖനമാണ് അത്. മുസ്ലീംലീഗ് ഒരിക്കലും ആ നടപടിയെ അനുകൂലിക്കാന്‍ പാടില്ല. ഭാമിയാന്‍ കുന്നിലെ ബുദ്ധപ്രതിമകള്‍ തകര്‍ക്കുന്നതിനെ ജനാധിപത്യവാദികള്‍ എതിര്‍ക്കണം. അതുപോലെ ഹാഗിയ സോഫിയ എന്ന മ്യൂസിയം പള്ളിയാക്കി മാറ്റിയതിനെയും നാം എതിര്‍ക്കണം'- കാരശ്ശേരി അഭിപ്രായപ്പെട്ടു.
ഉസ്മാനിയ ഖിലാഫത്തിന്റെ കാലത്ത് പള്ളിയാക്കിയ ക്രിസ്ത്യന്‍ ദേവാലയമാണ് തുര്‍ക്കിയിലെ ഹാദിയ സോഫിയ. 1922ല്‍ രാജഭരണം അവസാനിപ്പിച്ച് കമാല്‍പാഷ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പള്ളി ചരിത്ര മ്യൂസിയമാക്കുകയായിരുന്നു. ഇത് ഉര്‍ദുഖാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചതിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.