നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • തെരഞ്ഞെടുപ്പ് തോൽവി: ശബരിമല വിശ്വാസികളെ കോൺഗ്രസും BJPയും തെറ്റിദ്ധരിപ്പിച്ചെന്ന് കോടിയേരി

    തെരഞ്ഞെടുപ്പ് തോൽവി: ശബരിമല വിശ്വാസികളെ കോൺഗ്രസും BJPയും തെറ്റിദ്ധരിപ്പിച്ചെന്ന് കോടിയേരി

    ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടി സൂക്ഷ്മമായി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    • Share this:
      തിരുവനന്തപുരം: ശബരിമല വിഷയം വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചെന്നും അത് പരാജയത്തിനു കാരണമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയില്ല. വേണ്ടത്ര രീതിയിൽ പ്രചാരണം നടത്താനായില്ലെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

      ശക്തി കേന്ദ്രങ്ങളിലെ തിരിച്ചടി സൂക്ഷ്മമായി പരിശോധിക്കുമെന്നും  കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബൂത്തു തലം വരെ പരിശോധന നടത്തും. തിരിച്ചടിക്കു പ്രധാന കാരണം ദേശീയ രാഷ്ട്രീയ സാഹചര്യമാണെന്നും മതന്യൂന പക്ഷങ്ങളെ സ്വാധീനിക്കാനായില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

      Also read: ശബരിമല വിവാദം: കോൺഗ്രസും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് കാനം

      ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തെരഞ്ഞെടുപ്പിൽ വിമർശന വിധേയമായി. വനിതാ മതിലിനു ശേഷം
      ശബരിമല വിഷയത്തിൽ പ്രചരണം മുന്നോട്ടു പോയില്ല. ഈ സമയം കോൺഗ്രസും ബിജെപിയും എതിർ പ്രചരണം ശക്തമാക്കി. ഇത് ആശയക്കുഴപ്പമണ്ടാക്കിയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
      First published:
      )}