പി.ജെ ജോസഫ് കോൺഗ്രസിന്‍റെ തടവറയിൽ; ആത്മാഭിമാനമുണ്ടെങ്കിൽ UDF വിടണമെന്ന് കോടിയേരി

പാല ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ജോസ് കെ മാണി വിഭാഗവുമായി ചേർന്ന് പ്രചാരണം നടത്തില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ കൂടിയായ പി.ജെ ജോസഫ് വ്യക്തമാക്കിയിരുന്നു

news18
Updated: September 8, 2019, 11:15 AM IST
പി.ജെ ജോസഫ് കോൺഗ്രസിന്‍റെ തടവറയിൽ; ആത്മാഭിമാനമുണ്ടെങ്കിൽ UDF വിടണമെന്ന് കോടിയേരി
കോടിയേരി ബാലകൃഷ്ണൻ
  • News18
  • Last Updated: September 8, 2019, 11:15 AM IST IST
  • Share this:
തിരുവനന്തപുരം: കോൺഗ്രസിന്‍റെ തടവറയിലാണ് പി.ജെ ജോസഫെന്നും ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് യു.ഡി.എഫ് വിടണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

കേരള കോൺഗ്രസിനെ ശിഥിലമാക്കാനാണ് കോൺഗ്രസിന്‍റെ നീക്കം. ജോസഫിനെ കൂക്കി വിളിച്ചവരെ നിയന്ത്രിക്കാൻ പോലും UDFന് കഴിയില്ലെന്നും ജോസഫിന്‍റെ പ്രഖ്യാപനം യു ഡി എഫിന്‍റെ തകർച്ചയ്ക്ക് തുടക്കം കുറിച്ചെന്നും കോടിയേരി പറഞ്ഞു.

പാല ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ജോസ് കെ മാണി വിഭാഗവുമായി ചേർന്ന് പ്രചാരണം നടത്തില്ലെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ കൂടിയായ പി.ജെ ജോസഫ് വ്യക്തമാക്കിയിരുന്നു.

മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനി അന്തരിച്ചു

യു ഡി എഫ് കൺവെൻഷനിൽ അപമാനിച്ചതിലാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ പി ജെ ജോസഫിനെ ജോസ് കെ മാണി വിഭാഗം പ്രവർത്തകർ കൂക്കി വിളിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പ്രചാരണം പ്രത്യേകമായി നടത്തി യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 8, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading