തിരുവനന്തപുരം: പാലായിൽ സഹതാപ തരംഗമില്ലെന്നും സഹതാപം ഉണ്ടായിരുന്നുവെങ്കിൽ നിഷയെ സ്ഥാനാർത്ഥിയാക്കുമായിരുന്നു എന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു ഡി എഫിലെ തമ്മിലടി ഗുണം ചെയ്യുമെന്നും കോടിയേരി പറഞ്ഞു.
പാലായിൽ വെള്ളാപ്പള്ളിയുടെ പിന്തുണ സ്വാഗതം ചെയ്യുന്നെന്നും കോടിയേരി പറഞ്ഞു. വെള്ളാപ്പള്ളിയെ പോലെ നിരവധി പേർ പിന്തുണയുമായി എത്തും. ഇത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. പാലായിൽ സഹതാപ തരംഗമില്ല. മാണിയുടെ കുടുംബത്തിനും പി.ജെ.ജോസഫിനും സഹതാപമില്ല. സഹതാപമുണ്ടായിരുന്നെങ്കിൽ നിഷയെ സ്ഥാനാർത്ഥിയാക്കുവായിരുന്നു.
ഒഴിപ്പിക്കൽ നോട്ടീസിന് മറുപടിയുമായി ഫ്ലാറ്റുടമകൾ; നോട്ടീസിന്‍റെ കാലാവധി നാളെ അവസാനിക്കും
യു ഡി എഫിലെ തമ്മിലടി എൽ ഡി എഫിന് ഗുണം ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. യു.ഡി.എഫ് ശിഥിലമായി. ചിഹ്നം പോലും നൽകാനാവാത്ത വിധം തമ്മിലടിയാണ് യു.ഡി.എഫിൽ. കുടുംബത്തിനും ജോസഫിനുമില്ലാത്ത സഹതാപം എന്തിനാണ് നാട്ടുകാർക്കെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: By election 2018, Kodiyeri balakrishnan, Pala by-election