• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാണി സി കാപ്പന്‍റെ മൊഴി: ആരോപണം ഉന്നയിച്ചവരോട് ചോദിക്കൂ എന്ന് കോടിയേരി ബാലകൃഷ്ണൻ

മാണി സി കാപ്പന്‍റെ മൊഴി: ആരോപണം ഉന്നയിച്ചവരോട് ചോദിക്കൂ എന്ന് കോടിയേരി ബാലകൃഷ്ണൻ

മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നെന്ന് ആയിരുന്നു ഷിബു ബേബി ജോൺ ഇന്ന് ആരോപിച്ചത്.

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണം ഉന്നയിച്ചവരോട് തന്നെ ചോദിക്കണമെന്നും അറിയാത്ത കാര്യത്തിൽ എന്ത് പറയാനാണെന്നും കോടിയേരി ചോദിച്ചു.

    മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നെന്ന് ആയിരുന്നു ഷിബു ബേബി ജോൺ ഇന്ന് ആരോപിച്ചത്. ഇത് വ്യക്തമാക്കുന്ന തെളിവുകളും അദ്ദേഹം പുറത്തു വിട്ടിരുന്നു. സി ബി ഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ മാണി സി കാപ്പൻ മൊഴി നൽകിയെന്ന് ആയിരുന്നു ആരോപണം. ഇത് വ്യക്തമാക്കുന്ന രേഖകളും പുറത്തുവിട്ടിരുന്നു.

    ഷിബു ബേബി ജോൺ പുറത്തുവിട്ട രേഖകൾ വ്യാജമെന്ന് മാണി സി കാപ്പൻ

    എൽഡിഎഫ് എംഎൽഎയായ മാണി സി കാപ്പൻ, നിലവിലെ സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമർശിച്ച് സിബിഐക്ക് എഴുതിനൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നും ഷിബു ബേബി ജോൺ ചോദിച്ചിരുന്നു. എന്നാൽ, ഷിബുവിന്‍റെ പരാമർശങ്ങളും പുറത്തുവിട്ട രേഖകളും വ്യാജമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.

    First published: