നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സിപിഎം പ്രവർത്തകന്‍റെ കൊലപാതകത്തിൽ കോൺഗ്രസ് മൗനം വെടിയെണം; KPCC പ്രസിഡന്‍റ് മറുപടി പറയണമെന്ന് കോടിയേരി

  സിപിഎം പ്രവർത്തകന്‍റെ കൊലപാതകത്തിൽ കോൺഗ്രസ് മൗനം വെടിയെണം; KPCC പ്രസിഡന്‍റ് മറുപടി പറയണമെന്ന് കോടിയേരി

  അക്രമരാഷ്ട്രീയം ഉയർത്തി തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയ കോൺഗ്രസുകാരാണ് വിജയാഘോഷത്തിനിടെ കൊലപാതകം നടത്തിയിരിക്കുന്നതെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു

  selvaraj_cpm

  selvaraj_cpm

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ഉടുമ്പൻചോലയിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് നേതൃത്വം മൗനം വെടിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ കെപിസിസി അധ്യക്ഷൻ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദപ്രകടനത്തിനിടെയാണ് കോൺഗ്രസുകാർ അത്യന്തം ഹീനവും പൈശാചികവുമായ ഈ കൊലപാതകം നടത്തിയത്. അക്രമരാഷ്ട്രീയം ഉയർത്തി തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തിയ കോൺഗ്രസുകാരാണ് വിജയാഘോഷത്തിനിടെ കൊലപാതകം നടത്തിയിരിക്കുന്നതെന്നും കോടിയേരി പ്രസ്താവനയിൽ പറഞ്ഞു.

   കോൺഗ്രസ് പ്രവർത്തകരുടെ മർദനത്തിൽ പരിക്കേറ്റ CPM പ്രവർത്തകൻ മരിച്ചു

   കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന- പൂർണരൂപം

   ഉടുമ്പഞ്ചോലയിലെ സി.പി.ഐ(എം) പ്രവര്‍ത്തകന്‍ ശെല്‍വരാജനെ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകര്‍ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ശക്തമായി പ്രതിഷേധിച്ചു.

   തെരഞ്ഞെടുപ്പ്‌ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയാണ്‌ കോണ്‍ഗ്രസ്സുകാര്‍ അത്യന്തം ഹീനവും പൈശാചികവുമായ ഈ കൊലപാതകം നടത്തിയത്‌. തൊഴിലാളിയായ ശെല്‍വരാജിനെ ടൈല്‍ ഉപയോഗിച്ച്‌ തലയ്‌ക്കടിച്ചാണ്‌ പരുക്കേല്‍പ്പിച്ചത്‌. ഗുരുതരമായി പരുക്കേറ്റ ശെല്‍വരാജ്‌ ചികിത്സയിലിരിക്കെ മരിച്ചു. അക്രമരാഷ്ട്രീയം ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ പ്രചരണം നടത്തിയ കോണ്‍ഗ്രസ്സുകാരാണ്‌ വിജയാ ഘോഷത്തിനിടെ കൊലപാതകം നടത്തിയിരിക്കുന്നത്‌. ഇതോടുകൂടി അക്രമ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ വക്താക്കളാരെന്ന്‌ ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്‌.

   ശെല്‍വരാജിന്റെ ജീവനെടുക്കാന്‍ അദ്ദേഹം ചെയ്‌ത തെറ്റെന്തെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ്‌ മറുപടി പറയണം. സി.പി.ഐ(എം) പ്രവര്‍ത്തകനെ അരുംകൊല ചെയ്‌ത സംഭവത്തില്‍ കോണ്‍ഗ്രസ്സ്‌ നേതൃത്വം മൗനം അവസാനിപ്പിക്കണം. എ.ഐ.സി.സി. പ്രസിഡന്റ്‌ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്ന്‌ മത്സരിച്ച്‌ ജയിച്ചിട്ടും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന്‌ ഈ കൊലപാതകം തെളിയിക്കുന്നു. ഈ കൊലപാതകത്തിന്‌ പിന്നിലുള്ള എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
   First published: