തിരുവനന്തപുരം: ഇറ്റാലിയൻ പൗരനായ നരവംശ ശാസ്ത്രജ്ഞൻ (Anthropologist) ഫിലിപ്പോ ഒസെല്ലയെ (Filippo Osella) തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിരിച്ചയച്ച സംഭവത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(Kodiyeri Balakrishnan). ഒരു കാരണവും കൂടാതെ ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കോടിയേരി പറഞ്ഞു.
തിരിച്ചയക്കാനുള്ള കാരണം വ്യക്തമാക്കാനോ അത് അദ്ദേഹത്തെ ബോധിപ്പിക്കാനോ വിമാനത്താവള അധികൃതർ തയാറായിരുന്നില്ല എന്നാണ് അറിയുന്നത്. കേന്ദ്ര നിർദേശ പ്രകാരം എമിഗ്രേഷൻ അധികൃതർ ഏർപ്പെടുത്തിയ ഈ വിലക്ക് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ഗവേഷക സെമിനാറില്‍ പങ്കെടുക്കാനായാണ് ഫിലിപ്പോ ഒസെല്ല കേരളത്തിൽ എത്തിയത്. ഇന്ത്യയില്‍ ഗവേഷണം നടത്താനും സാമൂഹിക വിഷയങ്ങള്‍ പരിശോധിക്കാനും അനുവാദം നല്കുന്ന ഗവേഷക വിസയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയത് എന്തിനാണെന്ന് വ്യക്തമാക്കാൻ കേന്ദ്രം തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു.
Also Read-
ചൊവ്വാഴ്ച അർധരാത്രി വരെ കേരളം സ്തംഭിക്കും; ഇരുപതോളം സംഘടനകളുടെ പൊതു പണിമുടക്ക് അർധരാത്രി മുതൽ
കഴിഞ്ഞ ദിവസമണ് ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്നും സ്വന്തം രാജ്യത്തേക്ക് മടക്കി അയച്ചത്. ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഒസെല്ലയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും തിരിച്ചയക്കുകയുമായിരുന്നു.
Also Read-
ഇനി 'താഴ്മയായി' അപേക്ഷിക്കേണ്ട, 'അഭ്യർത്ഥിച്ചാല്‍' മതി; പുതിയ ഉത്തരവിറക്കി സര്‍ക്കാര്‍
മത്സ്യതൊഴികളെ കുറിച്ചുള്ള ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിട്ടായിരുന്നു ഒസെല്ലോ എത്തിയത്. എന്നാൽ യാതൊരു കാരണവും വിശദീകരിക്കാതെയാണ് അദ്ദേഹത്തെ മടക്കി അയച്ചതെന്ന് സംഘാടകരിൽ ഒരാളായ ജെ ദേവിക പറയുന്നു.
അതേസമയം, സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നുമാണ് IFRO അധികൃതർ അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ തീരുമാനമാണിതെന്നും ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ അറിയിച്ചിരുന്നു.
ഇംഗ്ലണ്ടിലെ സസക്സ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര-ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രഫസറാണ് ഫിലിപ്പോ ഒസെല്ല. മുമ്പ് നിരവധി തവണ കേരളം സന്ദർശിച്ച ഒസെല്ല കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഗവേഷണം നടത്തുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.