സിപിഎം (CPM) സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് (Kodiyeri Balakrishnan) തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറിയാകുന്നത്. സെക്രട്ടറി സ്ഥാനത്ത് പിണറായി വിജയന് അഞ്ചുതവണയും വി എസ് അച്യുതാനന്ദന് മൂന്നുതവണയും ഇരുന്നിട്ടുണ്ട്. പുതുതായി എട്ട് പേരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. സെക്രട്ടറിയടക്കം 17 അംഗ സെക്രട്ടറിയേറ്റിനെയാണ് സിപിഎം സംസ്ഥാന സമിതി തെരഞ്ഞെടുത്തിരിക്കുന്നത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, എം സ്വരാജ് എന്നിവരടക്കമാണ് സെക്രട്ടേറിയറ്റിലെ പുതുമുഖങ്ങൾ. സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാക്കളായി ജോണ്‍ ബ്രിട്ടാസിനേയും ബിജു കണ്ടകൈയേയും തീരുമാനിച്ചു.
Also Read-
CPM സംസ്ഥാന കമ്മിറ്റിയിൽ 16 പുതുമുഖങ്ങൾ; പിണറായിക്ക് പ്രായപരിധിയിൽ ഇളവ്; കോടിയേരിക്ക് മൂന്നാമൂഴം
23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളും 13 പേർവനിതകളുമാണ്.
എം എം വർഗീസ്, എ വി റസ്സൽ, ഇ എൻ സുരേഷ്ബാബു, സി വി വർഗീസ്, പനോളി വത്സൻ, രാജു എബ്രഹാം, എ എ റഹീം, വി പി സാനു, ഡോ. കെ എൻ ഗണേഷ്, കെ എസ് സലീഖ, കെ കെ ലതിക, പി ശശി, കെ അനിൽകുമാർ, വി ജോയ്, ഒ ആർ കേളു, ഡോ. ചിന്ത ജെറോം എന്നിവരാണ് പുതുമുഖങ്ങൾ.
Also Read-
CPM സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഹമ്മദ് റിയാസ് അടക്കം 8 പുതുമുഖങ്ങൾ; പി ജയരാജനെ ഉൾപ്പെടുത്തിയില്ല
നിലവിലുള്ള കമ്മിറ്റിയിൽനിന്ന് 12 പേരെ ഒഴിവാക്കിയിട്ടുണ്ട്. പി കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, കെ ജെ തോമസ്, എം എം മണി, എം ചന്ദ്രൻ, കെ അനന്ത ഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള, ജി സുധാകരൻ, കോലിയക്കോട് കൃഷ്ണൻനായർ, സി പി നാരായണൻ, ജെയിംസ് മാത്യൂ എന്നിവരാണ് ഒഴിവായത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
1. പിണറായി വിജയൻ
2. കോടിയേരി ബാലകൃഷ്ണൻ
3. ടി എം തോമസ് ഐസക്
4. ഇ പി ജയരാജൻ
5. പി കെ ശ്രീമതി
6. എം സി ജോസഫൈൻ
7. എ വിജയരാഘവൻ
8. കെ കെ ശൈലജ
9. എളമരം കരീം
10. എ കെ ബാലൻ
11. എം വി ഗോവിന്ദൻ
12. ബേബി ജോൺ
13. ടി പി രാമകൃഷ്ണൻ
14. കെ എൻ ബാലഗോപാൽ
15. പി രാജീവ്
16. കെ രാധാകൃഷ്ണൻ
17. കെ പി സതീഷ് ചന്ദ്രൻ
18. എം വി ബാലകൃഷ്ണൻ
19. സി എച്ച് കുഞ്ഞമ്പു
20. എം വി ജയരാജൻ
21. പി ജയരാജൻ
22. കെ കെ രാഗേഷ്
23. ടി വി രാജേഷ്
24. എ എൻ ഷംസീർ
25. പി ഗഗാറിൻ
26. സി കെ ശശീന്ദ്രൻ
27. പി മോഹനൻ
28. പി സതീദേവി
29. എ പ്രദീപ്കുമാർ
30. പി എ മുഹമ്മദ് റിയാസ്
31. ഇ എൻ മോഹൻദാസ്
32. പി കെ സൈനബ
33. പി ശ്രീരാമകൃഷ്ണൻ
34. പി നന്ദകുമാർ
35. സി കെ രാജേന്ദ്രൻ
36. എൻ എൻ കൃഷ്ണദാസ്
37. എം ബി രാജേഷ്
38. എ സി മൊയ്തീൻ
39. എൻ ആർ ബാലൻ
40. പി കെ ബിജു
41. എം കെ കണ്ണൻ
42. സി എൻ മോഹനൻ
43.കെ ചന്ദ്രൻപിള്ള
44. സി എം ദിനേശ്മണി
45. എസ് ശർമ
46. എം സ്വരാജ്
47. ഗോപി കോട്ടമുറിക്കൽ
48. കെ കെ ജയചന്ദ്രൻ
49 കെ പി മേരി
50. വി എൻ വാസവൻ
51. ആർ നാസർ
52. സജി ചെറിയാൻ
53. സി ബി ചന്ദ്രബാബു
54. സി എസ് സുജാത
55. കെ പി ഉദയഭാനു
56. എസ് സുദേവൻ
57. പി രാജേന്ദ്രൻ
58. ജെ മേഴ്സിക്കുട്ടിയമ്മ
59. കെ രാജഗോപാൽ
60. കെ വരദരാജൻ
61. എസ് രാജേന്ദ്രൻ
62 സൂസൻ കോടി
63. കെ സോമ പ്രസാദ്
64. എം എച്ച് ഷാരിയാർ
65. ആനാവൂർ നാഗപ്പൻ
66. എം വിജയകുമാർ
67. കടകംപള്ളി സുരേന്ദ്രൻ
68. ടി എൻ സീമ
69. വി ശിവൻകുട്ടി,
70. ഡോ. വി ശിവദാസൻ
71. കെ സജീവൻ
72. പുത്തലത്ത് ദിനേശൻ
73. എം എം വർഗീസ്
74. എ വി റസ്സൽ
75. ഇ എൻ സുരേഷ് ബാബു
76 സി വി വർഗീസ്
77. പനോളി വത്സൻ
78. രാജു എബ്രഹാം
79. എ എ റഹീം
80. വി പി സാനു
81. ഡോ. കെ എൻ ഗണേഷ്
82. കെ എസ് സലീഖ
83. കെ കെ ലതിക
84. പി ശശി
85. കെ അനിൽകുമാർ
86. വി ജോയ്
87. ഒ ആർ കേളു
88. ഡോ. ചിന്ത ജെറോം
സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ
1. പിണറായി വിജയൻ
2. കോടിയേരി ബാലകൃഷ്ണൻ
3. ഇ പി ജയരാജൻ
4. ടി എം തോമസ് ഐസക്
5. പി കെ ശ്രീമതി
6. എ കെ ബാലൻ
7. ടി പി രാമകൃഷ്ണൻ
8. കെ എൻ ബാലഗോപാൽ
9. പി രാജീവ്
10. കെ കെ ജയചന്ദ്രൻ
11. ആനാവുർ നാഗപ്പൻ
12. വി എൻ വാസവൻ
13. സജി ചെറിയാൻ
14. എം സ്വരാജ്
15. മുഹമ്മദ് റിയാസ്
16. പി കെ ബിജു
17. പുത്തലത്ത് ദിനേശൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.