• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kodiyeri Balakrishnan | തുടര്‍ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍; സെക്രട്ടറി ചുമതല കൈമാറിയില്ല

Kodiyeri Balakrishnan | തുടര്‍ ചികിത്സയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍; സെക്രട്ടറി ചുമതല കൈമാറിയില്ല

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ പോകുന്നത്.

Kodiyeri_Balakrishnan

Kodiyeri_Balakrishnan

  • Last Updated :
  • Share this:
    തിരുവനന്തപുരം: സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും മടങ്ങുക. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. സംസ്ഥാന സെന്ററാകും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

    കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. എന്നാല്‍ മടങ്ങിയെത്തിയ ശേഷം കോടിയേരി അവധിയില്‍ പ്രവേശിക്കുകയും എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു.

    ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ അമേരിക്കയില്‍ പോകുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി അമേരിക്കയിലാണ്. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല.

    Also Read-Pinarayi Vijayan |തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; മന്ത്രിസഭായോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കും

    ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. ജനുവരി മാസത്തില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സ തുടരാനാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലെത്തുന്നത്. ജനുവരി 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്.

    AIIMS തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണം; BJP

    തിരുവനന്തപുരം: എയിംസ്(AIIMS) തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബിജെപി(BJP). തിരുവനന്തപുരത്ത് എയിംസ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ കേരളത്തിന് പുറമേ തമിഴ്‌നാടിന്റെ അഞ്ചു ജില്ലകളിലും അതിന്റെ പ്രയോജനം ലഭിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പറഞ്ഞു.

    ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് തന്നെ എയിംസ് അനുവദിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെന്നും അന്ന് ഭരിച്ച യുഡിഎഫ് സര്‍ക്കാരും തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ ഇത്രയും കാലതാമസം ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    എയിംസ് സ്ഥാപിക്കാന്‍ ശശി തരൂര്‍ എംപി ചെറുവിരല്‍ അനക്കിയില്ലെന്നും തിരുവനന്തപുരത്തിന് അര്‍ഹതപ്പെട്ട എയിംസ് സംസ്ഥാന സര്‍ക്കാരിലെയും സിപിഎമ്മിലെയും മലബാര്‍ ലോബി നേടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ എംപി നോക്കുകുത്തിയായിരിക്കുകയാണെന്ന് രാജേഷ് വിമര്‍ശിച്ചു. ലോകോത്തര നിലവാരമുള്ള ചികിത്സകൂടി തിരുവനന്തപുരത്ത് ലഭിക്കാനുള്ള സാഹചര്യമുണ്ടായാല്‍ അത് കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

    Also Read-Traffic | വൈറ്റിലയിലെ കുരുക്ക്: ആലപ്പുഴ റൂട്ടിലും പാലാരിവട്ടം റൂട്ടിലും ഫ്‌ളൈ ഓവറുകൾ വേണമെന്ന് നാറ്റ്പാക്ക്

    തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിമാരായുള്ള വി ശിവന്‍കുട്ടിയും ആന്റണി രാജുവും ജിആര്‍ അനിലും തിരുവനന്തപുരത്തിന് വേണ്ടി വാദിക്കുന്നില്ലെന്ന് മാത്രമല്ല തിരുവനന്തപുരത്തിന്റെ താത്പര്യങ്ങള്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നും രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയും, സിപിഎം സെക്രട്ടറിയും, എല്‍ഡിഎഫ് കണ്‍വീനറും കണ്ണൂര്‍ ജില്ലക്കാര്‍ ആയതോടെ കേരളമെന്നത് മലബാറിലേക്ക് ഒതുങ്ങുന്നത് നാടിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

    ഭരണം നിയന്ത്രിക്കാനും താമസിക്കാനും തിരുവനന്തപുരത്തെ ഉപയോഗിച്ചശേഷം എയിംസിന്റെ കാര്യത്തിലും, ഹൈക്കോടതി ബഞ്ചിന്റെ കാര്യത്തിലും തിരുവനന്തപുരം വിമാനത്താവള വികസനത്തിന്റെ കാര്യത്തിലും എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്ന സമീപനം തിരുവനന്തപുരത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാജേഷ് പറഞ്ഞു.

    Also Read-Youth Congress | ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ പ്രശംസിച്ച കെ സുധാകരനെ തള്ളി യൂത്ത് കോണ്‍ഗ്രസ് നേതാവ്
    എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ബഹുജന മുന്നേറ്റം സംഘടിപ്പിക്കുമെന്നും തിരുവനന്തപുരത്ത് ബഹുജനക്കൂട്ടായ്മ രൂപം നല്‍കുമെന്നും വിവി രാജേഷ് വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: