ഇന്റർഫേസ് /വാർത്ത /Kerala / BREAKING: CPM സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്ന് കോടിയേരി; മുഖ്യമന്ത്രിയെ തീരുമാനം അറിയിച്ചു

BREAKING: CPM സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാമെന്ന് കോടിയേരി; മുഖ്യമന്ത്രിയെ തീരുമാനം അറിയിച്ചു

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: മകൻ ബിനോയി കോടിയേരിക്കെതിരെ ബലാത്സംഗ ആരോപണം ഉയർന്ന സാഹചര്യത്തിൽ പദവിയിൽ നിന്ന് മാറി നിൽക്കാമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയനുമായി കോടിയേരി ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു.

    അതേസമയം, വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ബിനോയ് കോടിയേരിക്കായി അന്വേഷണം ഊർജിതമാണ്. നാല് ദിവസമായിട്ടും ബിനോയിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മുംബൈ ഓഷിവാര പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയേക്കുമെന്നാണ് സൂചന.

    ബിനോയ് കോടിയേരിയെ കണ്ടെത്താനായില്ല; പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ചോദ്യം ചെയ്യാനായി കേരളത്തിൽ എത്തിയിട്ടും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് മുംബൈ പൊലീസിന്‍റെ നീക്കം. പെൺകുട്ടിയുടെ പരാതി ലഭിച്ചതിനു പിന്നാലെ കേരളത്തിലെത്തിയ ഓഷിവാര പൊലീസ് കണ്ണൂര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന തിരുവനന്തപുരത്തെ ഫ്ലാറ്റിലും അന്വേഷണം നടത്തും.

    First published:

    Tags: Allegation against binoy kodiyeri, Binoy kodiyeri, Cpm, Sexual assault case, കോടിയേരി ബാലകൃഷ്ണൻ, ബിനോയ് കോടിയേരി, ലൈംഗികാരോപണം, സിപിഎം