• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും; CPM നേതൃയോഗത്തിന് തുടക്കം

കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും; CPM നേതൃയോഗത്തിന് തുടക്കം

ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന കോടിയേരി ബാലകൃഷ്ണന് പകരമായി സംഘടനാ ക്രമീകരണങ്ങള്‍ പാര്‍ട്ടി ആലോചിക്കും.

  • Last Updated :
  • Share this:
    തിരുവനന്തപുരം: രണ്ട് ദിവസത്തെ സി പി എം നേതൃയോഗം ഇന്ന് തുടങ്ങും. കോടിയേരി ബാലകൃഷ്നൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന കോടിയേരി ബാലകൃഷ്ണന് പകരമായി സംഘടനാ ക്രമീകരണങ്ങള്‍ പാര്‍ട്ടി ആലോചിക്കും. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാനിധ്യത്തിലാണ് യോഗം.

    ദൈനംദിന ചുമതലകൾ നിർവഹിക്കാനുള്ള പരിമിതികൾ കോടിയേരി പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനകളുണ്ട്. താൽക്കാലികമായി പുതിയ സെക്രട്ടേറിയെ കുറിച്ചുള്ള ആലോചനയുമുണ്ട്. പി ബി അംഗം എ വിജയരാഘവന്‍, എൽ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍,കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍ എന്നീ പേരുകളാണ് പരിഗണിക്കുന്നത്.

    Also Read-CPM തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്

    നേരത്തേ ചികിത്സാർഥം അദ്ദേഹം അവധിയെടുത്തപ്പോൾ ചുമതല താൽക്കാലികമായി എ.വിജയരാഘവനു കൈമാറിയിരുന്നു. സെക്രട്ടറി സ്ഥാനത്തു കോടിയേരി തന്നെ തുടരുമെന്നും മറ്റുള്ള ആലോചനകൾ ആവശ്യമില്ലെന്നുമാണ് നേതാക്കൾ പറയുന്നത്.

    Also Read-തിരുവനന്തപുരം CPM ജില്ലാ കമ്മിറ്റി ഓഫീസിന് കല്ലെറിഞ്ഞതിന് മൂന്ന് ABVP പ്രവർത്തകർ കസ്റ്റഡിയിൽ

    യോഗത്തിൽ ലോകായുക്ത, സര്‍വകലാശാലാ നിയമഭേദഗതി ബില്ലുകളും ഇക്കാര്യത്തില്‍ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലുമാണ് പ്രധാന ചര്‍ച്ചാവിഷയമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികള്‍ തുറമുഖത്തിനെതിരെ നടത്തുന്ന സമരം എങ്ങനെ പരിഹരിക്കാമെന്ന ചര്‍ച്ചയും ഇതോടൊപ്പം ഉണ്ടാകും.
    Published by:Jayesh Krishnan
    First published: