ജയരാജന്റെ സ്ഥാനാര്‍ഥിത്വം അക്രമ രാഷ്ട്രീയത്തിനെതിരെ: കോടിയേരി
'തുന്നിച്ചേര്‍ത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകം'
news18
Updated: March 10, 2019, 9:34 AM IST

p jayarajan
- News18
- Last Updated: March 10, 2019, 9:34 AM IST
തിരുവനന്തപുരം: പി ജയരാജനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത് അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്ന നിലയിലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിന്റെ അക്രമത്തിനു ജയരാജന് ഇരയായ സംഭവം ചൂണ്ടിക്കാട്ടിയാണ് കോടിയേരിയുടെ പ്രതികരണം.
'ആര്‍എസ്എസ് അതിക്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റപ്പെട്ടതാണ്. ആശുപത്രിയിലെത്തിച്ചു തുന്നിച്ചേര്‍ക്കുകയായിരുന്നു. തുന്നിച്ചേര്‍ത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകം.' കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കൊലപാതക രാഷ്ട്രീയത്തെ പാര്‍ട്ടി തള്ളിപ്പറയാതിരിക്കുകയല്ലേയെന്ന ചോദ്യത്തിനു മറുപടി നല്കുകവേയാണ് കോടിയേരിയുടെ പരാമര്‍ശങ്ങള്‍. Also Read: ജോസഫ് വഴങ്ങുമോ? കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ ഇന്നറിയാം
കേസില്‍ ശിക്ഷിക്കപ്പെട്ടാലേ മത്സരിക്കുന്നതില്‍ അയോഗ്യതയുള്ളൂവെവന്നും. ജയരാജനെതിരെ ഉയര്‍ന്നുവന്ന ഒരു കേസിലും ഇതുവരെ അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ലെന്നും കോടിയേരി പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടിക്ക് സ്ഥിരം സെക്രട്ടറിയുണ്ടാകുമെന്നു പറഞ്ഞ കോടിയേരി നേരത്തെയും ജില്ലാസെക്രട്ടറിമാര്‍ മത്സര രംഗത്തുണ്ടായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.
പി ശശിയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നേരത്തെ ഉള്‍പ്പെടുത്തിയതാണെന്നും സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കവെ കോടിയേരി വ്യക്തമാക്കി.
'ആര്‍എസ്എസ് അതിക്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റപ്പെട്ടതാണ്. ആശുപത്രിയിലെത്തിച്ചു തുന്നിച്ചേര്‍ക്കുകയായിരുന്നു. തുന്നിച്ചേര്‍ത്ത ആ കൈയാണ് അക്രമരാഷ്ട്രീയത്തിനെതിരായ കേരളത്തിന്റെ പ്രതീകം.' കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജയരാജനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കൊലപാതക രാഷ്ട്രീയത്തെ പാര്‍ട്ടി തള്ളിപ്പറയാതിരിക്കുകയല്ലേയെന്ന ചോദ്യത്തിനു മറുപടി നല്കുകവേയാണ് കോടിയേരിയുടെ പരാമര്‍ശങ്ങള്‍.