വിശ്വാസികളുടെ വോട്ട് തിരിച്ചുപിടിക്കാൻ ആവും: കോടിയേരി

Kodiyeri Balakrishnan pins hope on reclaiming lost votes of believers community | 'പാലായിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ അസ്വാഭാവികത'

news18-malayalam
Updated: August 25, 2019, 2:41 PM IST
വിശ്വാസികളുടെ വോട്ട് തിരിച്ചുപിടിക്കാൻ ആവും: കോടിയേരി
കോടിയേരി ബാലകൃഷ്ണൻ
  • Share this:
പാലായിൽ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ അസ്വാഭാവികതയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആറ് അസംബ്ലി മണ്ഡലങ്ങൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഒരിടത്തു മാത്രം സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സദുദ്ദേശ്യപരമല്ല. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 23ന് നടക്കും.

തെരഞ്ഞെടുപ്പ് നേരിടാൻ ഇടതുമുന്നണി സജ്ജമാണ്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇപ്പോൾ ഇടതിന് അനുകൂലമായ അന്തരീക്ഷം ഉണ്ട്. വിശ്വാസികളുടെ വോട്ട് തിരിച്ചുപിടിക്കാൻ ആവും എന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നുമുണ്ട് കോടിയേരി.

പാർലമെൻറ് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അന്തരീക്ഷം അല്ല ഇപ്പോൾ ഉള്ളത് എന്നും കേരള കോൺഗ്രസിലെ പിളർപ്പ് ഇടതിന് അനുകൂല ഘടകം ആകുമെന്നും കോടിയേരി പറയുന്നു.

First published: August 25, 2019, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading