Kodiyeri Balakrishnan Live: അലനും താഹയും മാവോയിസ്റ്റുകൾ തന്നെ; പാര്‍ട്ടിയിൽ നിന്ന് ഒരു മാസം മുൻപ് പുറത്താക്കി

കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു. 

 • News18 Malayalam
 • | February 16, 2020, 12:13 IST
  facebookTwitterLinkedin
  LAST UPDATED 3 YEARS AGO

  AUTO-REFRESH

  12:6 (IST)
  12:14 (IST)

  പന്തീരാങ്കാവ് കേസിലെ പ്രതികള്‍ മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരുവരും മാവോയിസ്റ്റുകളെന്ന് വ്യക്തമായതിനാലാണ് സിപിഎം പുറത്താക്കിയത്. എന്നാല്‍ കേരളാ സര്‍ക്കാരിനോട് ആലോചിക്കാതെ കേസ് എന്‍.ഐ.എ ഏറ്റെടുത്തത് ശരിയല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.  

  12:11 (IST)

  വെടിയുണ്ട കാണാതാകുന്നത് പുതിയ കാര്യമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. അത് താന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തും ഉണ്ടായിരിക്കാം. തോക്കുകള്‍ നഷ്ടമായെന്ന് കരുതുന്നില്ല.  അഴിമതി കാണിച്ചവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും കോടിയേരി പറഞ്ഞു. 

  12:10 (IST)

  സിഎജി റിപ്പോർട്ട് പുറത്തുവന്നതിൽ അസാധാരണ നടപടിയുണ്ടായി. സഭയിൽ വരുന്നതിനു മുൻപേ വിവരങ്ങൾ പുറത്തു വന്നുചോർന്നോ എന്ന് പരിശോധിക്കണം. സിഎജി  പരസ്യമായി പത്ര സമ്മേളനം നടത്തി 
  ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തുന്നത് അസാധാരണം. റിപ്പോർട്ടിൽ അഴിമതി നടന്നുവെന്ന് പറയുന്നില്ല. 
  വകമാറ്റി ചെലവഴിക്കുന്നതിനെ പറ്റിയാണ് പറയുന്നത്. അഴിമതി കാട്ടിയവർ ആരായാലും രക്ഷപെടില്ല

  12:6 (IST)

  സിഎജി റിപ്പോര്‍ട്ടിലുള്ളത് എല്‍ ഡി എഫ് ഭരണകാലത്തെ കാര്യങ്ങള്‍ മാത്രമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍... നാല് ഡിജിപിമാര്‍ ഈ കാലത്തുണ്ടായി..റിപോര്‍ട്ട് പുറത്തുവന്നതില്‍ അസാധാരണ നടപടിയുണ്ടായി. സഭയില്‍ വരുന്നതിനു മുന്‍പേ വിവരങ്ങള്‍ പുറത്തു വന്നോ എന്ന് പരിശോധിക്കണം... റിപ്പോര്‍ട്ടിന്‍മേല്‍ നിയമാനുസ്യത പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

  11:56 (IST)

  തദ്ദേശ തെരഞ്ഞെടുപിന് മുന്നണി തയാറെടുക്കണം. 25ന് സംസ്ഥാന ശില്പശാല  നടത്തും. ഏര്യാ സെക്രട്ടറിമാർവരെയുള്ളവർ പങ്കെടുക്കണം

  11:53 (IST)

  വിശപ്പ് രഹിത കേരളം പദ്ധതികളിൽ പാർട്ടി ഇടപെടണം. . ഓണത്തിനു മുൻപ് 1000 സ്ഥലങ്ങളിൽ 25 രൂപയ്ക്ക് ഊണ് നടപ്പാക്കണം. വയോജന ക്ലബ് ശുചിത്വ കേരളം പദ്ധതികൾ യാഥാർഥ്യമാക്കാനും പാർട്ടി ഇടപെടും.

  11:51 (IST)

  ഹിന്ദു-മുസ്ലീം തീവ്രവാദികളെ ഒരേപോലെ എതിര്‍ക്കണം. പൗരത്വ നിയമ ഭേദഗതിക്കെതിരെ വിശാല യോജിപ്പ് ഉണ്ടാക്കണം. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ്

  11:47 (IST)

  ഫെബ്രുവരി 18ന് ബജറ്റിലെ കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങൾക്കും എതിരെ എൽഡിഎഫ് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. 

  11:43 (IST)

  എല്ലാ വിഭാഗത്തിൽ പെട്ടവരും പങ്കെടുത്തു. മതന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം. ഇതിന് തുടർച്ച വേണം. ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിലും ഇവരെ പങ്കെടുപ്പിക്കണം.

  ഹിന്ദു-മുസ്ലീം മതമൗലികവാദികള്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് ഗൃഹസന്ദര്‍ശനം നടത്തി വര്‍ഗീയ പ്രചാരണം നടത്തുന്നു. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും വര്‍ഗീയ പ്രചാരണമാണ് നടത്തുന്നത്. ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കും പോലെ ഗുണം ചെയ്യുകയാണ് ഇസ്ലാം മതമൗലിക വാദികള്‍. ഇരു വിഭാഗം തീവ്രവാദശക്തികളെയും ഒരേപോലെ എതിര്‍ക്കണമെന്നാണ് സംസ്ഥാന സമിതിയുടെ തീരുമാനമെന്നും കോടിയേരി പറഞ്ഞു.

  തുടർന്ന് വായിക്കുക.....