നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ബാലശങ്കറിന്റെ ആരോപണം: കേരളത്തെപ്പറ്റി അറിയാത്തതുകൊണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

    ബാലശങ്കറിന്റെ ആരോപണം: കേരളത്തെപ്പറ്റി അറിയാത്തതുകൊണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

    ചെങ്ങന്നൂരിലും കോന്നിയിലും ആറന്മുളയിലും ബി ജെ പി യെ തോൽപിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്ന് ബാലശങ്കറിന് അറിയില്ല.

    കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    • Share this:
      തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ ബാലശങ്കറിന്റെ ആരോപണത്തിന് വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ. ചെങ്ങന്നൂരിലും കോന്നിയിലും ആറന്മുളയിലും ബി ജെ പി യെ തോൽപിച്ചാണ് ഇടത് മുന്നണി വിജയിച്ചതെന്ന് ബാലശങ്കറിന് അറിയില്ല. സിപിഎമ്മിന് കിട്ടേണ്ട സീറ്റ് അട്ടിമറിക്കാൻ വ്യാജ പ്രചാരവേല നടത്തുകയാണെന്നും കോടിയേരി പറഞ്ഞു.

      പി ജെ ജോസഫ്- പിസി തോമസ് പാർട്ടികളുടെ ലയനം ആർഎസ്എസ് തന്ത്രമാണെന്നും കോടിയേരി ആരോപിച്ചു.

      ചെങ്ങന്നൂർ കോന്നി ആറന്മുള മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യധാരണയുള്ളതായി ആർ ബാലശങ്കർ ആരോപിച്ചിരുന്നു. ഇത് കോൺഗ്രസ് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആർ ബാലശങ്കറിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്.

      കേരളത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ് ബാലശങ്കറിന്റെ ആരോപണം. ചെങ്ങന്നൂരിലും കോന്നിയിലും ആറന്മുളയിലും ബി ജെ പി യെ തോൽപിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്ന് ബാലശങ്കറിന് അറിയില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിപിഎമ്മിന് ലഭിക്കേണ്ട സീറ്റ് അട്ടിമറിക്കാൻ വ്യാജ പ്രചാര വേല നടത്തുകയാണ്.

      പി സി തോമസിന്റെ പാർട്ടിയിൽ പിജെ ജോസഫിന്റെ പാർട്ടി ലയിച്ചത് പിജെ ജോസഫിനെ ബിജെപിയിൽ എത്തിക്കാനുള്ള തന്ത്രം. പി സി തോമസ് -പി ജെ ജോസഫ് ലയനം ആർ എസ് എസ് തന്ത്രമാണ്. ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ക്രിസ്ത്യൻ സഭയുമായി കേന്ദ്ര മന്ത്രിമാർ ചർച്ച നടത്തി.
      ഇത് വിജയിക്കില്ലെന്നു കണ്ടപ്പോൾ പിജെ ജോസഫ് വഴി ശ്രമിക്കുന്നു.

      Also Read-സ്വന്തമായി വീട് ഇല്ല, വസ്തു ഇല്ല, കടം ഇല്ല; വിലാസം ബിജെപി സംസ്ഥാന ഓഫീസും; കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് സത്യവാങ് മൂലം വൈറൽ
      തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ യുഡിഎഫ് സ്ഥാനാർഥിയാക്കിയത് ആർഎസ്എസിന്റെ നിർദ്ദേശപ്രകാരമാണ്. ഇങ്ങനെ ജയിച്ചു കഴിഞ്ഞാൽ കോൺഗ്രസുകാരെ ബിജെപിയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
      ഐക്യജനാധിപത്യമുന്നണിയിൽ ഐക്യവും ഇല്ല ജനാധിപത്യവും ഇല്ല. ഇടതുമുന്നണിക്ക് ഭരണതുടർച്ച വേണമെന്ന്‌ ജനങ്ങൾ ആഗ്രഹിക്കുന്നു.

      യാഥാർത്ഥ്യം കെ സുധാകരന് തന്നെ മനസിലായി. അതുകൊണ്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ തനിക്ക് പ്രതീക്ഷയില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കിയത്. കോൺഗ്രസ്
      നേമത്ത് നിർത്തിയ ശക്തൻ അത്ര ശക്തനല്ലെന്നും കോടിയേരി പറഞ്ഞു. ആർ എസ് എസ്സിനെ കാണുമ്പോൾ മുട്ടിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്.
      പിന്നെ എങ്ങനെയാണ് ആർഎസ്എസ്സിനെതിരെ പോരാടുകയെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

      അതേസമയം സംസ്ഥാന വ്യാപകമായി സിപിഎമ്മുകാർ വോട്ടർ പട്ടികയിൽ കള്ളവോട്ട് ചേർക്കുകയാണെന്ന് പ്രതിപക്ഷനേതാവിന്റെ ആരോപണത്തെയും കോടിയേരി തള്ളി. സിപിഎം എവിടെയും കള്ളവോട്ട് ചേർക്കാറില്ല. കോൺഗ്രസ് ആണ് കള്ളവോട്ട് ചേർക്കുന്നത്. അത് ഉദുമ മണ്ഡലത്തിലെ കുമാരിയുടെ കാര്യത്തിൽ തെളിഞ്ഞല്ലോ.

      പല ബൂത്തുകളിലും വോട്ടർമാരുടെ ഇരട്ടിപ്പുകളുള്ളതായി ആക്ഷേപം ഉയരുന്നുണ്ട്. ഇതിൽ നടപടിയെടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
      Published by:Naseeba TC
      First published:
      )}