• HOME
  • »
  • NEWS
  • »
  • kerala
  • »
  • Fake Video | 'പരാജയഭീതി കാരണം നികൃഷ്ടമായ രീതിയില്‍ UDF ആസൂത്രണം ചെയ്തതാണ് വീഡിയോ'; കോടിയേരി ബാലകൃഷ്ണന്‍

Fake Video | 'പരാജയഭീതി കാരണം നികൃഷ്ടമായ രീതിയില്‍ UDF ആസൂത്രണം ചെയ്തതാണ് വീഡിയോ'; കോടിയേരി ബാലകൃഷ്ണന്‍

യുഡിഎഫിന്റെ നികൃഷ്ടമായ പ്രചാരണരീതിയാണ് കാണിക്കുന്നതെന്നും കനത്ത പോളിംഗ് എല്‍ഡിഎഫിന് അനുകൂലമെന്ന് കോടിയേരി പറയുന്നു.

Kodiyeri_Balakrishnan

Kodiyeri_Balakrishnan

  • Share this:
    കണ്ണൂര്‍: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ(Jo Joseph) വ്യാജ വീഡിയോ(Fake Video) അപ് ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍(Kodiyeri Balakrishnan). പരാജയഭീതി കാരണം നികൃഷ്ടമായ രീതിയില്‍ യുഡിഎഫ് ആസൂത്രണം ചെയ്തതാണ് ഈ വീഡിയോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

    യുഡിഎഫിന്റെ നികൃഷ്ടമായ പ്രചാരണരീതിയാണ് കാണിക്കുന്നതെന്നും കനത്ത പോളിംഗ് എല്‍ഡിഎഫിന് അനുകൂലമെന്ന് കോടിയേരി പറയുന്നു. അതേസമം കേസില്‍ അറസ്റ്റിലായ അബ്ദുല്‍ ലത്തീഫ് മുസ്ലീം ലീഗ് പ്രവര്‍ത്തകനല്ലെന്നും പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നും മുസ്ലീം ലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ സെക്രട്ടറി അറിയിച്ചു.

    Also Read-Fake Video | ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാള്‍ പിടിയില്‍

    ചൊവ്വാഴ്ച പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫിനെ തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാള്‍ മുസ്‌ലിം ലീഗ് അനുഭാവിയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ലത്തീഫിന്റെ ഫോണില്‍നിന്ന് വിഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

    സംഭവത്തില്‍ തൃക്കാക്കരയില്‍ അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് ഫേസ്ബുക്കില്‍ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുന്‍ എംഎല്‍എ എം സ്വരാജ് നല്‍കിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിപുലമായ പരിശോധന നടത്തിയത്.

    Also Read-Thrikkakara By-Election | 'തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകും' വോട്ട് ചെയ്ത് രഞ്ജി പണിക്കര്‍

    സാമൂഹിക മാധ്യമത്തില്‍ 3 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് വീഡിയോ പ്രചരിപ്പിച്ചത്. പിടിക്കപ്പെടാതിരിക്കാന്‍ ഇന്റര്‍നെറ്റ് തിരിച്ചറിയല്‍ വിവരങ്ങള്‍ മറയ്ക്കാനുള്ള വിപിഎന്‍ സംവിധാനം ഉപയോഗിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചശേഷം അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.
    Published by:Jayesh Krishnan
    First published: