• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊട്ടിക്കരഞ്ഞ്, തളർന്നു വീണ് വിനോദിനി; ചേര്‍ത്തുപിടിച്ച് ബിനീഷ്

പൊട്ടിക്കരഞ്ഞ്, തളർന്നു വീണ് വിനോദിനി; ചേര്‍ത്തുപിടിച്ച് ബിനീഷ്

തളർന്നുവീണ വിനോദിനിയെ ബിനീഷും മറ്റുള്ളവരും ചേർന്ന് താങ്ങിപ്പിടിച്ചാണു കൊണ്ടുപോയത്.

  • Share this:
    കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി. കോടിയേരിയുടെ മുഖത്തേക്കു നോക്കി വാവിട്ടു കരഞ്ഞ വിനോദിനിയെ മകൻ ബിനീഷ് കോടിയേരിയും മുൻ മന്ത്രിമാരായ പി കെ ശ്രീമതിയും കെ കെ ശൈലജയും ചേർന്നാണ് ആശ്വസിപ്പിച്ചത്.

    Also Read- കോടിയേരിയുടെ മരണത്തിൽ അധിക്ഷേപകരമായ പോസ്റ്റ്: പൊലീസുകാരനെ സസ്പെൻഡ് ചെയ്തു

    അമ്മയെ മകൻ ബിനീഷ് കോടിയേരി ചേർത്തുപിടിച്ചു. കരഞ്ഞുകരഞ്ഞ് തളർന്നുവീണ വിനോദിനിയെ ബിനീഷും മറ്റുള്ളവരും ചേർന്ന് താങ്ങിപ്പിടിച്ചാണു കൊണ്ടുപോയത്. വിനോദിനിയുടെ കരച്ചിൽ കണ്ടുനിന്നവരുടെയെല്ലാം ഉള്ളുലച്ചു.

    Also Read- 'രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് കവർച്ച കേസിൽ നിരാ‌ശനായി നിന്ന എന്നെ അന്വേഷണം തുടരാൻ പ്രോത്സാഹിപ്പിച്ച ആഭ്യന്തരമന്ത്രി'

    Also Read- കോടിയേരിക്കാലം; വിദ്യാർഥിരാഷ്ട്രീയം മുതൽ സംസ്ഥാന സെക്രട്ടറി വരെ



    ഉച്ച കഴിഞ്ഞു 3.30ഓടെയാണ് കോടിയേരിയുടെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു. നാളെ രാവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച വൈകിട്ട് 3 പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക
    Published by:Rajesh V
    First published: