'അമ്മയെന്ന നിലയിൽ വിനോദിനി യുവതിയുമായി സംസാരിച്ചു; കോടികൾ കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ കേസ് ഉണ്ടാവില്ലായിരുന്നു' - കോടിയേരി
'അമ്മയെന്ന നിലയിൽ വിനോദിനി യുവതിയുമായി സംസാരിച്ചു; കോടികൾ കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ കേസ് ഉണ്ടാവില്ലായിരുന്നു' - കോടിയേരി
ഭാര്യ വിനോദിനി യുവതിയുമായി സംസാരിച്ചത് അമ്മയെന്ന നിലയിലാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ
Last Updated :
Share this:
തിരുവനന്തപുരം: ബിനോയികോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി പി എം സംസ്ഥാനസമിതി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.
ബിനോയിക്കെതിരെ ആരോപണമുന്നയിച്ച യുവതിയുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയിട്ടില്ല. അഭിഭാഷകനായ കെ.പി ശ്രീജിത്തിനെ നേരത്തെ അറിയാമെന്നും ശ്രീജിത്ത് പറഞ്ഞത് ശരിയാണെന്നും കോടിയേരി പറഞ്ഞു. ജനുവരിയിൽ ബിനോയിയുടെ പേരിൽ നോട്ടീസ് വന്നപ്പോഴാണ് കേസിനെക്കുറിച്ച് അറിയുന്നത്. ഭാര്യ വിനോദിനി യുവതിയുമായി സംസാരിച്ചത് അമ്മയെന്ന നിലയിലാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, ബിനോയി കോടിയേരിക്കെതിരെ ആരോപണമുന്നയിച്ച യുവതിക്ക് കോടികൾ കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ കേസ് ഉണ്ടാവില്ലായിരുന്നെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അഞ്ച് കോടിയാണ് യുവതി ആവശ്യപ്പെട്ടത്. ബിനോയി ദുബായിൽ കെട്ടിട നിർമാണ ബിസിനസ് നടത്തി നഷ്ടം വന്നതിനാലാണ് കടം വാങ്ങേണ്ടി വന്നതെന്നും കോടിയേരി ബാലകൃഷണൻ പറഞ്ഞു.
ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്നും നിയമപരമായ സംഭവം കോടതിയിൽ തന്നെ തീരട്ടേയെന്നും കോടിയേരി വ്യക്തമാക്കി. മകൻ ദുബായിൽ കെട്ടിട നിർമാണ ബിസിനസുമായി നല്ല രീതിയിൽ പോകുകയായിരുന്നു. പിന്നീട് കടം വന്നു. അതിനാണ് ദുബായിൽ കടം വാങ്ങിയത്. കോടികൾ കൊടുക്കാൻ ഉണ്ടായിരുന്നെങ്കിൽ ഈ കേസും വരുമായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.