നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പന്തീരങ്കാവ്:CPM അംഗങ്ങളായ വിദ്യാർഥികൾക്കെതിരായ യുഎപിഎ പിൻവലിക്കുമെന്ന് കോടിയേരി

    പന്തീരങ്കാവ്:CPM അംഗങ്ങളായ വിദ്യാർഥികൾക്കെതിരായ യുഎപിഎ പിൻവലിക്കുമെന്ന് കോടിയേരി

    മാവോയിസ്റ്റ് ആശയ വ്യതിയാനം സംഭവിച്ചവർ പാർട്ടിയിൽ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിക്കുന്നു.

    കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    • Share this:
      കോഴിക്കോട്: വിദ്യാർഥികൾക്കെതിരെ ചുമത്തിയ യുഎപിഎ പിൻവലിക്കുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ട് വിദ്യാർത്ഥികൾക്ക് എതിരെ യു എ പി എ ചുമത്തിയ നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്തും. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

      also read: മാവോയിസ്റ്റുകൾ അരാജകത്വവാദികളാണ് വഴി തെറ്റിപോയ സഖാക്കൾ അല്ല; കോഴിക്കോട് CPMന്‍റെ നയവിശദീകരണ യോഗം

      മാവോയിസ്റ്റ് ആശയ വ്യതിയാനം സംഭവിച്ചവർ പാർട്ടിയിൽ കടന്നുകൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിക്കുന്നു. മവോയിസിറ്റുകൾ വർഗശത്രുകളല്ലെന്ന് വ്യക്തമാക്കുന്ന കോടിയേരി മവോയിസിറ്റുകൾക്ക് അന്തർദേശീയ തീവ്രവാദ സംഘടനകളുടെ സഹായം ലഭിക്കുന്നുവെന്നും ആരോപിച്ചു.

      മവോയിസറ്റ് വിവാദം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യാനിരിക്കുകയാണ് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. മാവോയിസ്റ്റുകൾക്ക് പിന്നിൽ ഇസ്ലാം തീവ്രവാദികൾ ആണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന പിന്തുണയ്ക്കുന്നതാണ് കോടിയേരിയുടെ നിലപാട്.

      ''മാവോയിസ്റ്റ് വഴി തെറ്റ്'' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍ നീങ്ങിയിരുന്നു. എന്നാല്‍, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കാന്‍ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജന്‍ഡയാണ് വെളിവാകുന്നത്- കോടിയേരി ആരോപിച്ചു.

      മാവോവാദികളോടുള്ള സി.പി.എമ്മിന്റെ സമീപനം എന്ത്, മാവോവാദികളെ ഉന്മൂലനം ചെയ്യുകയെന്ന ഭരണനയം സംസ്ഥാന സര്‍ക്കാരിനുണ്ടോ, അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നോ, യുഎപിഎയുടെ കാര്യത്തില്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും രണ്ടു തട്ടിലാണോ തുടങ്ങിയ വിഷയങ്ങളും ലേഖനത്തിൽ വ്യക്തമാക്കുന്നു. ആയുധം ഉപേക്ഷിച്ചാൽ മാവോയിസ്റ്റുകൾക്ക് പ്രവർത്തിക്കാൻ സാഹചര്യം നല്‍കുമെന്നും ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നുണ്ട്.
      First published:
      )}