തിരുവനന്തപുരം: മകൻ ബിനോയ് കോടിയേരിക്ക് എതിരായ കേസിൽ താൻ ഇടപെടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനെ കോടിയേരി ബാലകൃഷ്ണൻ തന്നെ അറിയിച്ചതാണ് ഇക്കാര്യം.
വ്യക്തിക്ക് എതിരെയാണ് കേസെന്നും വ്യക്തി അത് നേരിടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടിയുടെ ഒരു സഹായവും ഉപയോഗിക്കില്ലെന്നും കോടിയേരി സെക്രട്ടേറിയറ്റിൽ പറഞ്ഞു.
ഇതിനിടെ, മകനെതിരായ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാൻ കോടിയേരി ബാലകൃഷ്ണൻ സന്നദ്ധത അറിയിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിനു മുമ്പ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ് കോടിയേരി നിലപാടറിയിച്ചത്. ബിനോയ് കോടിയേരിക്കെതിരായ ആരോപണം പാർട്ടി സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.