• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kodiyeri Balakrishnan| 'പാർട്ടി സമ്മേളനങ്ങളിൽ പൊലീസിനെതിരേയുള്ള വിമർശനങ്ങൾ സ്വാഭാവികം': കോടിയേരി ബാലകൃഷ്ണൻ

Kodiyeri Balakrishnan| 'പാർട്ടി സമ്മേളനങ്ങളിൽ പൊലീസിനെതിരേയുള്ള വിമർശനങ്ങൾ സ്വാഭാവികം': കോടിയേരി ബാലകൃഷ്ണൻ

ആഭ്യന്തരം മുഖ്യമന്ത്രി ഒഴിയണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Last Updated :
  • Share this:
തിരുവനന്തപുരം: പൊലീസിനെതിരേ (Police)  പാർട്ടി സമ്മേളനങ്ങളിൽ വിമർശനം ഉണ്ടായെന്ന വാർത്തകൾ സ്ഥിരീകരിച്ച് കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ചില സംഭവങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനുള്ള വിമര്‍ശനങ്ങളുണ്ടായി. എന്നാല്‍ പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ദേശാഭിമാനി ലേഖനത്തിൽ കോടിയേരി പറഞ്ഞു.

സി പി എം ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ജില്ലാ സമ്മേളനങ്ങളിൽ വരെ പൊലീസിനെതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഈ വാർത്തകളെ ശരിവയ്ക്കുകയാണ് പാർട്ടി പത്രത്തിലെ ലേഖനത്തിൽ സി പി എം സെക്രട്ടറി. പൊലീസ് സേനയിലെ ചിലർ ഒറ്റപ്പെട്ട ആക്ഷേപങ്ങൾക്ക് ഇട വരുത്തുന്നുണ്ട്‌. അരലക്ഷം പേരുള്ള പൊലീസ് സേന യന്ത്രമനുഷ്യരുടേതല്ല. സംസ്‌കാരത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന പൊലീസ് സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നയ സമീപനത്തിൽ ഊന്നി ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ചില വിമർശനങ്ങൾ പാർട്ടി  സമ്മേളനങ്ങളിൽ വന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. അതിനപ്പുറം പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന നിലപാട് പാർടിയുടെ ഒരു സമ്മേളനവും സ്വീകരിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കുന്നു.

Also Read- Online Gambling | ഓണ്‍ലൈന്‍ ചൂതാട്ടം നിർത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി; നിയമക്കുരുക്കിൽപ്പെട്ട് ഗെയ്മിങ് നിയമഭേദഗതി

പൊലീസിന് പൂർണ പ്രവർത്തന സ്വാതന്ത്ര്യം എൽഡിഎഫ് ഭരണം നൽകിയിട്ടുണ്ട്. സി പി എം പ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും പൊലീസ് സ്റ്റേഷനുകളിൽ പോകുന്നതിന് തടസ്സമില്ല. ന്യായമായ കാര്യങ്ങൾക്കുവേണ്ടി സിപി എം പ്രവർത്തകർക്ക് പൊലീസ് സ്റ്റേഷനുകളിൽ ചെല്ലാം. പക്ഷേ, പൊലീസിന്റെ നീതിനിർവഹണത്തിൽ ഇടപെടാൻ പാടില്ല എന്നതാണ് പാർട്ടി നിലപാട്. കൊടും കുറ്റവാളികൾക്കുവേണ്ടി ആരും ഇടപെടരുതെന്നും കോടിയേരി മുന്നറിയിപ്പ് നൽകുന്നു.

Also Read- SilverLine | സിൽവർലൈൻ പദ്ധതി വന്നാൽ പ്രളയമുണ്ടാകുമോ? ആശങ്കകൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

ആഭ്യന്തരഭരണം മോശമെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചെന്ന വാർത്തകൾ ശരിയല്ല. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പാർട്ടി സമ്മേളനം ആവശ്യപ്പെട്ടു എന്ന മാധ്യമവാർത്ത ഭാവനാസൃഷ്ടി മാത്രമാണ്. പാർട്ടി സമ്മേളനങ്ങളിൽ വരാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് മികച്ച പൊലീസ് ഭരണമുള്ള കേരളത്തെ ഇടിച്ചുതാഴ്ത്താനാണെന്നും കോടിയേരി പറഞ്ഞു.

Also Read- SilverLine project | എതിര്‍പ്പിനൊപ്പമല്ല നാടിന്റെ ഭാവിക്കൊപ്പം നില്‍ക്കലാണ് സര്‍ക്കാരിന്റെ കടമ: മുഖ്യമന്ത്രി
Published by:Rajesh V
First published: