നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സർവേകൾ അപ്രസക്തം; കേരളം ഇടതിനൊപ്പം; ഉപതെരഞ്ഞെടുപ്പ് ഫലം തെളിവ്': കോടിയേരി

  'സർവേകൾ അപ്രസക്തം; കേരളം ഇടതിനൊപ്പം; ഉപതെരഞ്ഞെടുപ്പ് ഫലം തെളിവ്': കോടിയേരി

  പ്രോഗ്രസ്സ് റിപോർട്ട‌് തയ്യാറാക്കിയാണ് സർക്കാർ ആയിരം ദിവസം ആഘോഷിക്കുന്നത്

  കോടിയേരി ബാലകൃഷ്ണൻ(ഫയൽ ചിത്രം)

  കോടിയേരി ബാലകൃഷ്ണൻ(ഫയൽ ചിത്രം)

  • Share this:
   തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് പലരും നടത്തിയ സർവേ റിപ്പോർട്ടുകൾ അപ്രസക്തമെന്ന‌് തെളിയിക്കുന്നതാണ‌് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ഫലമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ‌് അധികാരത്തിൽ വന്നതിന‌് ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്നിട്ടുള്ള എല്ലാ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന‌് നേട്ടങ്ങളാണ‌് ഉണ്ടായിട്ടുള്ളത‌െന്നും കോടിയേരി മാധ്യമ പ്രവർത്തകരോട‌് പറഞ്ഞു.

   എൽഡിഎഫിന് ഒരു ലക്ഷത്തിലധികം വോട്ടുകളാണ‌് ഉപതെരഞ്ഞെടുപ്പുകളിൽ വർധിച്ചത‌്. കേരളത്തിലെ എല്ലാ സർവ്വകലാശാലകളും ഇടതുപക്ഷ വിദ്യാർഥി സംഘടന നേതൃത്വം കൊടുക്കുന്ന യൂണിയനുകളാണ‌് ഭരിക്കുന്നത‌്. വിദ്യാർഥികൾ ഇടതുപക്ഷത്തോടൊപ്പമാണ് എന്നതാണ‌് ഈ മാറ്റം ചൂണ്ടികാണിക്കുന്നത‌െന്ന് കോടിയേരി പറഞ്ഞു.

    

   Also read: രണ്ടു മന്ത്രിമാർക്ക് ശാരീരികാസ്വാസ്ഥ്യം: ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

   ഇലക്ഷൻ കാലത്തെ വാഗ്‌ദാനങ്ങൾ എത്രമാത്രം നടപ്പാക്കിയെന്ന് കൃത്യമായി പരിശോധിച്ചുകൊണ്ടാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത്. അതിനായി പ്രോഗ്രസ്സ് റിപോർട്ട‌് തയ്യാറാക്കിയാണ് സർക്കാർ ആയിരം ദിവസം ആഘോഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. കോർപ്പറേറ്റുകൾക്ക് ഗുണമുള്ള ബജറ്റ് കേന്ദ്രസർക്കാർ തയ്യാറാക്കിയപ്പോൾ അടിസ്ഥാന സൗകര്യ വികസനമാണ് കേരളത്തിലെ ബജറ്റ‌് ലക്ഷ്യം വെച്ചത‌െന്നും കോടിയേരി കൂട്ടിച്ചേർത്തു.

   രാഷ്ട്രീയ സംഘർഷങ്ങൾ തടയാൻ സർക്കാരിന് സാധിക്കുന്നുണ്ട്. നിരന്തരമായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കുറക്കാൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇടപ്പെട്ടിട്ടുണ്ട‌്. രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

   First published:
   )}