തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നിലവിലെ വാർഡുകൾ വെച്ച് ഒക്ടോബറിൽ തന്നെ നടത്തണമെന്ന്
കോടിയേരി ബാലകൃഷ്ണൻ. പുതിയ നിയമ പ്രകാരം വാർഡ് വിഭജനം നിലവിൽ പ്രായോഗികമല്ല. നിലവിലെ വാർഡുകൾ വച്ച് തന്നെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോകണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
ഒക്ടോബറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തണം. പുതിയ നിയമം അനുശാസിക്കുന്ന വാർഡ് വിഭജനം പുതിയ സാഹചര്യത്തിൽ പ്രായോഗികമല്ല. നിയമം മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ട് വരണമെന്നും കോടിയേരി വ്യക്തമാക്കി.
കൊറോണ പ്രതിരോധത്തിൽ മുൻനിരയിലാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ. കേരളം പോലുള്ള സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ ഭരണത്തിലേക്ക് തള്ളി വിടുന്നത് ശരിയല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തിൽ ഇതാദ്യമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം നിലപാട് വ്യക്തമാക്കുന്നത്.
കൈരളി ടിവി ചീഫ് എഡിറ്റർ ജോൺ ബ്രിട്ടാസിനു നൽകിയ അഭിമുഖത്തിലാണ് കോടിയേരി ഇക്കാര്യങ്ങൾ പറഞ്ഞത്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.