• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM| ‘കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയിലെത്തി’; സിൽവർ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ

CPM| ‘കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയിലെത്തി’; സിൽവർ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ

സിൽവർ‌ ലൈൻ വിരുദ്ധ സമരത്തിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Share this:
    കണ്ണൂർ: സില്‍വര്‍ ലൈനിനെതിരെ (Silverline) നടക്കുന്നത് രാഷ്ട്രീയസമരമെന്ന് സിപിഎം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). പലയിടത്തും സമരം ചെയ്യുന്നത് ഭൂമി നഷ്ടപ്പെടുന്നവരല്ല. മാടപ്പള്ളിയിലെ (Madappally)സമരം ആസൂത്രിതമാണ്. കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയില്‍ സമരത്തിനെത്തി. കല്ല് പിഴുതെറിഞ്ഞാല്‍ പദ്ധതി നടപ്പാകാതിരിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.

    സിൽവർ‌ ലൈൻ വിരുദ്ധ സമരത്തിന്റെ പേരിൽ രണ്ടാം വിമോചന സമരത്തിനാണ് കോപ്പ് കൂട്ടുന്നതെന്നും കോടിയേരി പറഞ്ഞു. ചങ്ങനാശ്ശേരി കേന്ദ്രമാക്കി സമരത്തിനുള്ള ആലോചന നടക്കുന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ, മതമേലധ്യക്ഷൻ, സമുദായ നേതാവ് എന്നിവർ സിൽവർ ലൈൻ സമര കേന്ദ്രത്തിലെത്തി. 1957- 59 കാലമല്ല ഇതെന്ന് ആലോചിച്ചിട്ട് വേണം ഇതൊക്കെ ചെയ്യാനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

    ശബരിമല വിമാനത്താവളത്തെ എതിർത്തവരാണ് ഇപ്പോൾ എയർ കേരള എന്നു പറഞ്ഞ് വരുന്നത്. സ്ത്രീകൾക്കെതിരായി അതിക്രമം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ സ്ത്രീകളെ പരമാവധി സമര രംഗത്ത് ഇറക്കാനാണ് കോൺ​ഗ്രസ് ലക്ഷ്യം. ഇത് ഒഴിവാക്കാൻ കോൺഗ്രസ് ശ്രമിക്കണമെന്നും കോടിയേരി പറഞ്ഞു.

    Also Read- Murder| ലൈംഗികബന്ധത്തിന് വഴങ്ങാതെ വീട്ടിൽനിന്ന് ഇറക്കിവിട്ട കാമുകിയെ കുത്തിക്കൊന്നു

    സിൽവർ ലൈൻ അതിരടയാള കല്ലിടലിനെതിരെയുള്ള പ്രതിഷേധത്തെ അടിച്ചമർത്തുന്ന പൊലീസ് നടപടിക്കെതിരെ വ്യാപക വിമർശനം ഉയരുമ്പോൾ പൊലിസിനെ ന്യായീകരിച്ച് കോടിയേരി രം​ഗത്തെത്തി. പൊലീസിന്റെ പ്രവൃത്തിയെ സ്തുതിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു കോടിയേരിയുടെ നിലപാട്. സിൽവർ ലൈനെതിരായ കോൺഗ്രസിന്റെ കല്ലുപറിക്കൽ സമരത്തെയും അദ്ദേഹം പരിഹസിച്ചു. സമരം പരിഹാസ്യമാണ്. കോൺഗ്രസിന് കല്ല് ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ എത്തിച്ചു കൊടുക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

    ഭൂമി നഷ്ടപ്പെടുന്നവരുടെതല്ല മറിച്ച് രാഷ്ട്രീയമായ സമരമാണിതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാർക്കറ്റ് വിലയുടെ നാലിരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്ന് ഓർക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആളുകളെ മണ്ണെണ്ണ ഒഴിച്ചു കത്തിക്കാനാണോ കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

    മാടപ്പള്ളിയിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്

    കോട്ടയം ചങ്ങനാശേരി മാടപ്പള്ളി മുണ്ടുകുഴിയിൽ സിൽവർ ലൈനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് തൃക്കൊടിത്താനം പൊലീസ് കേസെടുത്തത്. പ്രതിഷേധത്തിനിടയിൽ പൊലീസിനു നേർക്ക് മണ്ണെണ്ണ ഒഴിച്ച സംഭവത്തിലാണ് റോസ്​ലിൻ ഫിലിപ്പ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

    വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിനിടയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ പി ഡി ദിവ്യമോളുടെ (30) കണ്ണിൽ മണ്ണെണ്ണ വീണിരുന്നതായി പൊലീസ് പറഞ്ഞു. കാഴ്ചയ്ക്കു മങ്ങൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിഷേധക്കാർക്കെതിരെ കേസെടുത്തതെന്ന് എസ്എച്ച്ഒ ഇ. അജീബ് അറിയിച്ചു.

    സമരസ്ഥലത്ത് സോമിയ എന്ന 8 വയസ്സുകാരി കുട്ടിയെ കൊണ്ടുവന്നതിന് അമ്മ റോസ്​ലിനെതിരെ നേരത്തെ ജുവനൈൽ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
    Published by:Rajesh V
    First published: