• HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണം; ദുരിതബാധിതരെ സഹായിക്കാൻ CPM ഫണ്ട് സമാഹരിക്കുമെന്ന് കോടിയേരി

വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണം; ദുരിതബാധിതരെ സഹായിക്കാൻ CPM ഫണ്ട് സമാഹരിക്കുമെന്ന് കോടിയേരി

വ്യാജ പ്രചരണങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളുണ്ടെങ്കിൽ അതാത് പാർട്ടികൾ നിരുത്സാഹപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ വ്യാജ പ്രചരണങ്ങൾക്ക് അൽപ്പായുസ് മാത്രമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യാജ പ്രചരണങ്ങളിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളുണ്ടെങ്കിൽ അതാത് പാർട്ടികൾ നിരുത്സാഹപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

    വ്യാജ പ്രചരണങ്ങൾക്ക് അൽപ്പായുസ് മാത്രമാണ്. ജനം അത് തള്ളിക്കളഞ്ഞതിന് തെളിവാണ് തിരുവന്തപുരത്തെ ദുരിതാശ്വാസ പ്രവർത്തനംമെന്നും കോടിയേരി പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ 18 വരെ സി.പി.എം ഫണ്ട് സമാഹരിക്കും. 18 ന് ശേഷം സമാഹരിച്ച തുക എത്രയെന്ന് പ്രസിദ്ധീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് പിന്തുണയുമായി ചെന്നിത്തല; CMDRFലേക്ക് സഹായം ചെയ്യരുതെന്ന് പറയുന്നത് തെറ്റ്

    ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പിരിക്കുന്ന തുക അതാത് പ്രദേശത്തെ ബാങ്കുകളിൽ നിക്ഷേപിക്കും. അവിടെ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

    First published: