കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). പ്രതിപക്ഷനേതാവ്, കെ.പി.സി.സി. പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മത ന്യൂനപക്ഷങ്ങളിൽ നിന്ന് ഒരാളില്ല, രാജ്യം ഹിന്ദുക്കൾ ഭരിക്കണം എന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണോ ഇതിന് കാരണം എന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ചോദിച്ചു. സാധാരണ ഈ രണ്ട് പദവികളിലൊന്ന് ന്യൂനപക്ഷത്തിന് നൽകാറുണ്ട്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് 2021 ഡിസംബർ മാസത്തിൽ ജയ്പൂരിൽ നടത്തിയ റാലിയിലെ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ശ്രദ്ധനേടിയിരുന്നു.
"രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ, രണ്ട് വാക്കുകൾ തമ്മിൽ വൈരുധ്യമുണ്ട്... ഒരു വാക്ക് 'ഹിന്ദു', മറ്റൊരു വാക്ക് 'ഹിന്ദുത്വവാദി'. ഈ രണ്ട് വാക്കുകളും ഒരേ കാര്യം അർത്ഥമാക്കുന്നില്ല. ഇവ രണ്ടും വ്യത്യസ്ത വാക്കുകളാണ്, അവയുടെ അർത്ഥങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഞാൻ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വവാദിയല്ല" എന്നായിരുന്നു രാഹുൽ പറഞ്ഞത്.
'ഈ രാജ്യം ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുത്വവാദികളുടേതല്ല. ഈ രാജ്യത്ത് വിലക്കയറ്റവും വേദനയും സങ്കടവും ഉണ്ടെങ്കിൽ അത് ഹിന്ദുത്വവാദികളുടെ പണിയാണ്. 2014 മുതൽ ഇവിടം ഹിന്ദുത്വവാദികളാണ് ഭരിക്കുന്നത്, ഹിന്ദുക്കളല്ല,' രാഹുൽ പറഞ്ഞു.
Summary: CPM state secretary Kodiyeri Balakrishnan comes down heavily on Congress
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.