തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ വിവാദനായകനായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
തന്റെ പ്രസ്താവന പരസ്യമായി പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ പ്രതിപക്ഷനേതാവ് തയ്യാറാകണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കോവിഡ് ബാധിതയല്ലെന്ന സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യപ്രവർത്തകൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തെ ന്യായീകരിച്ച, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് അത്യന്തം പ്രതിഷേധാർഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമാണ്.
ആരോപണവിധേയനായ സർക്കാർ ഉദ്യോഗസ്ഥൻ കോൺഗ്രസ് അനുകൂല സംഘടനയുടെ പ്രധാനപ്പെട്ട നേതാവും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളുമാണ്. അതുകൊണ്ടാണ് ഇത്തരമൊരു ന്യായീകരണത്തിന് പ്രതിപക്ഷനേതാവ് സന്നദ്ധനായിരിക്കുന്നത്. സ്ത്രീവിരുദ്ധ നിലപാടുമായി മുന്നോട്ടുപോകുന്ന ഈ രാഷ്ട്രീയ സംസ്കാരത്തിനെതിരെ പ്രതിഷേധിക്കാൻ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
You may also like:ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭയിലേക്ക് ഏതൊക്കെ സീറ്റിൽ മത്സരിക്കും [NEWS]തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയിൽ [NEWS] കുടിച്ച് കുടിച്ച് കടംകയറി വീട് വിൽക്കുന്നവരറിയാൻ; പിറന്നാൾ സമ്മാനമായി കിട്ടിയ വിസ്കി വിറ്റ് കിട്ടിയത് ഒരു വീട്
[NEWS]
കോവിഡ് നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണല്ലോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നൽകിയ മറുപടിയാണ് വിവാദമായത്. 'ഡി വൈ എഫ് ഐ പ്രവർത്തകർക്ക് മാത്രമേ പീഡിപ്പിക്കാനാവൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന്' ആയിരുന്നു ചോദ്യത്തിന് ചെന്നിത്തലയുടെ മറുചോദ്യം. ഇതാണ് വിവാദമായത്.
കുളത്തൂപ്പുഴ പിഎച്ച്സി
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് പ്രദീപ്. മലപ്പുറത്ത് ഹോം നഴ്സായിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി നാട്ടിൽ ക്വാറന്റീനിലായിരുന്നു. തുടർന്ന്, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോൾ പ്രതി തന്റെ കോട്ടേഴ്സിലേക്ക് യുവതിയെ വിളിക്കുകയും അതിക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.