തിരുവനന്തപുരം: മകന് ബിനോയ് കോടിയേരിക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിക്കാന്‍ വൈകിയത് മാധ്യമങ്ങളെ ഭയന്നല്ല, ആയുര്‍വേദ ചികിത്സയില്‍ ആയിരുന്നതിനാലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മകനെതിരായ ആരോപണത്തിലുള്ള പ്രതികരണം അറിയിക്കാന്‍ എ.കെ.ജി സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന കോടിയേരി.
ആയൂര്‍വേദ ചികിത്സയില്‍ കഴിയവെ അദ്യ ദിവസം മകന് ബിനോയ് ആശുപത്രിയില്‍ എത്തിയിരുന്നെന്നും കോടിയേരി സ്ഥിരീകരിച്ചു . എന്നാല്‍ ലൈംഗിക ആരോപണ പാരാതി ഉയര്‍ന്നതിനു ശേഷം മകനെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുവതി തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നു പറഞ്ഞ കോടിയേരി മകനെ സംരക്ഷിക്കില്ലെന്നും വ്യക്തമാക്കി. മകനെതിരെ ആരോപണം ഉയര്‍ന്നതിനു ശേഷം അഞ്ചാം ദിവസമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളെ കണ്ടത്.
ബിനോയി പ്രത്യേക കുടുംബമായി ജീവിക്കുന്നയാളാണ്. നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ഉത്തരവാദിത്വമാണ്, ഇക്കാര്യത്തില്‍ താന്‍ ഇടപെടില്ലെന്നും കോടിയേരി പറഞ്ഞു.
ഈ മാസം 17-നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയല്‍ കോടിയേരി പതിനാല് ദിവസത്തെ ചികിത്സക്കായി പ്രവേശിച്ചത്. ഇതിനിടയിലാണ് മകന് ലൈംഗിക പീഡന ആരോപണത്തില്പ്പെട്ടത്. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ന് കോടിയേരി ഭാര്യ വിനോദിനിക്കും ഇളയ മകന് ബിനീഷിനും ഒപ്പമാണ് ആശുപത്രിയില്‍ നിന്നും എത്തിയത്.
Also Read
'ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ല'; ആത്മഹത്യയില്‍ സെക്രട്ടറിയെ പഴിച്ച് കോടിയേരി ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.