നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മിന്നൽ പണിമുടക്ക് ഒഴിവാക്കണം; അക്രമാസക്തമാകരുത്; പുതിയൊരു സംസ്കാരം രൂപപ്പെടണം: കോടിയേരി

    മിന്നൽ പണിമുടക്ക് ഒഴിവാക്കണം; അക്രമാസക്തമാകരുത്; പുതിയൊരു സംസ്കാരം രൂപപ്പെടണം: കോടിയേരി

    കോടിയേരി ബാലകൃഷ്ണൻ

    കോടിയേരി ബാലകൃഷ്ണൻ

    • Last Updated :
    • Share this:
      തിരുവനന്തപുരം: തൊഴിലാളികള്‍ നടത്തുന്ന പൊതുപണിമുടക്ക് സമരത്തിലെ അക്രമസംഭവങ്ങളെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എത്രത്തോളം തൊഴിലാളികളെ ബോധവത്കരിച്ച് പണിമുടക്കില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കുന്നോ അതാണ് സമരത്തിന്റെ വിജയം. അല്ലാതെ അക്രമ സംഭവങ്ങളുടെ എണ്ണം നോക്കിയല്ല സമരം വിജയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

      മിന്നൽ പണിമുടക്കുകൾ ഒഴിവാക്കണം. സമരങ്ങൾ അക്രമാസക്തമാകരുത്. നമുക്ക് എതിരായി നില്‍ക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരങ്ങൾ. പുതിയൊരു സംസ്കാരം രൂപപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. സംയുക്ത ട്രേഡ് യൂണിയന്‍ സമതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

      തൊട്ടതിനും പിടിച്ചതിനും ഹര്‍ത്താല്‍ നടത്തി സമരങ്ങളെ ദുര്‍ബലമാക്കുന്ന ഒരു പ്രവണതയുണ്ട്. മഹാഭൂരിപക്ഷം കടകളും സ്വമേധയാ അടച്ച് നമ്മുടെ സമരത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഒരു സംഘടനയുടെ പ്രകടനത്തില്‍ ആരെങ്കിലും ഒരാള്‍ പിന്നില്‍ നിന്ന് കല്ലെറിഞ്ഞാല്‍ പ്രകടനത്തിന്റെ ഉദ്ദേശം ആ ഒറ്റക്കാരണത്താല്‍ അപ്രസക്തമാകും. ആ സംഘടന അറിഞ്ഞിട്ടാവില്ല ഒരു പക്ഷേ ആ അക്രമം. സമരത്തിന്റെ ഉദ്ദേശം ജനങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ സമാധാനപരമായിരിക്കണം. നമ്മള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ ഇതിന് മുന്‍കൈ എടുക്കണമെന്നും കോടിയേരി പറഞ്ഞു.

      First published:
      )}