നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • അമേഠിയിലെ പരാജയ ഭീതിയാണോ രണ്ടു സീറ്റില്‍ മത്സരിക്കാന്‍ കാരണം?; ജയിച്ചാല്‍ ഏത് സീറ്റ് തെരഞ്ഞെടുക്കും? കോടിയേരി

    അമേഠിയിലെ പരാജയ ഭീതിയാണോ രണ്ടു സീറ്റില്‍ മത്സരിക്കാന്‍ കാരണം?; ജയിച്ചാല്‍ ഏത് സീറ്റ് തെരഞ്ഞെടുക്കും? കോടിയേരി

    ഇടത് മുന്നണിക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ലെന്നും കോടിയേരി

    rahul kodiyeri

    rahul kodiyeri

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം: അമേഠിയിലെ പരാജയ ഭീതിയാണോ രാഹുല്‍ ഗാന്ധി രണ്ട് സീറ്റില്‍ മത്സരിക്കാന്‍ കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ട് സീറ്റില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ജയിച്ചാല്‍ ഏത് മണ്ഡലം തെരഞ്ഞെടുക്കുമെന്ന് രാഹുല്‍ ആദ്യം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

      രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് കളിയാണെന്ന് പറഞ്ഞ കോടിയേരി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള ഐ ഗ്രൂപ്പിന്റെ അടിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് മുന്നണിക്ക് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ഭയമില്ലെന്നും കോടിയേരി വ്യക്തമാക്കി.

      Also Read: 'ഉപാധികളില്ലാതെ പിന്മാറും; രാ​ജ്യ​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ടു​ക്കാ​ൻ കേ​ര​ള​ത്തി​നു ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​രം': ​സി​ദ്ദി​ഖ്

      ഐ ഗ്രൂപ്പിനു വേണ്ടി ചരട് വലിക്കുന്ന കെസി വേണുഗോപാലിന്റെ ഇടപെടലാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്. അതേസമയം ഇടതു മുന്നണി രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ ഭയപ്പെടുന്നില്ലെന്നും വയനാട്ടില്‍ ശക്തമായ മത്സരം നടത്തുമെന്നും കോടിയേരി പറഞ്ഞു. ആത്മവിശ്വാസത്തോടെ തന്നെ ഇടത് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

      Dont Miss: മരുഭൂമിയിലെ ദേശാടനപ്പക്ഷി ഇടയ്ക്കിടെ കേരളത്തിൽ; എന്താപത്താണ് നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി

      രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കെപിസിസിയുടെ ആവശ്യം പരിഗണനയിലാണെന്ന് എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കായി ഉപാധികളില്ലാതെ പിന്മാറുമെന്ന് നേരത്തെ വയനാട്ടിലേക്ക് പരിഗണിച്ചരുന്ന ടി സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

      First published:
      )}