സമുദായ സംഘടനകളോട് ശത്രുതയില്ല; എന്‍എസ്എസിനോട് അങ്ങോട്ട് പോയി ചര്‍ച്ച നടത്താനും തയ്യാര്‍: കോടിയേരി

വേണ്ടിവന്നാല്‍ എന്‍എസ്എസ്സുമായി ചര്‍ച്ച നടത്തും. എന്‍എസ്എസുമായി നല്ല ബന്ധമാണ്

News18 Malayalam
Updated: February 20, 2019, 10:23 PM IST
സമുദായ സംഘടനകളോട് ശത്രുതയില്ല; എന്‍എസ്എസിനോട് അങ്ങോട്ട് പോയി ചര്‍ച്ച നടത്താനും തയ്യാര്‍: കോടിയേരി
kodiyeri nss
  • Share this:
കൊല്ലം: സമുദായ സംഘടനകളോട് ശത്രുതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വേണ്ടിവന്നാല്‍ എന്‍എസ്എസ്സുമായി ചര്‍ച്ച നടത്തും. എന്‍എസ്എസുമായി നല്ല ബന്ധമാണ്. അങ്ങോട്ട് പോയി ചര്‍ച്ച നടത്താനും തയ്യാറാണെന്നും കോടിയേരി കൊല്ലത്ത് പറഞ്ഞു.

എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ ദൂതന്റെ ആവശ്യമില്ലെന്നും നേരിട്ട് പോയി ചര്‍ച്ച നടത്താന്‍ കഴിയുന്ന സാഹചര്യം തന്നെയാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കഴിഞ്ഞദിവസം നിഴല്‍ യുദ്ധം വേണ്ടെന്ന കോടിയേരിയുടെ പ്രസ്താവനയ്ക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുാരന്‍ നായര്‍ രംഗത്തെത്തിയിരുന്നു ഇതിനു പിന്നാലെയാണ് കോടിയേരിയുടെ പുതിയ പ്രസ്താവന.

Also Read: പ്രളയത്തിന്റെ ആഘാതമേറ്റ നാടിനെ കേന്ദ്രസര്‍ക്കാര്‍ ചതിച്ചു: മുഖ്യമന്ത്രി

 

എന്‍എസ്എസിനെ ചെറുതാക്കി കാണിക്കാന്‍ കോടിയേരി ശ്രമിക്കേണ്ടെന്നും സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്‌കാരം എന്‍എസ്എസിനില്ലെന്നുമായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.

എന്‍എസ്എസ് പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കില്ലെന്ന് മുന്‍പ് പറഞ്ഞവരുടെ അവസ്ഥ ഓര്‍ക്കുന്നത് നല്ലത്. എന്‍എസ്എസില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെടുന്നവരുണ്ട് എന്നാല്‍ എന്‍എസ്എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തെന്ന അഭിപ്രായം യുക്തിഭദ്രമല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

First published: February 20, 2019, 10:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading