തിരുവനന്തപുരം: ആക്രമിക്കാനെത്തിയ രോഗത്തെ ആക്രമിച്ചു കീഴടക്കുമെന്നും കീഴടങ്ങാൻ പറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രോഗബാധിതനായ ശേഷം ഇതാദ്യമായാണ് കോടിയേരി വാർത്താസമ്മേളനം നടത്തുന്നത്. ആത്മവിശ്വാസത്തോടെയും പഴയ ഊർജസ്വലതയോടെയുമായിരുന്നു കോടിയേരി ഒരു മണിക്കൂറിലേറെ നീണ്ട വാർത്താസമ്മേളനം നടത്തിയത്.
വാർത്താസമ്മേളനത്തിലൂടനീളം തനതു ശൈലിയിൽ കത്തിക്കയറിയ കോടിയേരി ഒന്നര മാസത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിന്റെ ആവേശത്തിലായിരുന്നു. അമേരിക്കയിലെ ചികിത്സയ്ക്കു ശേഷം ഈ മാസം ആദ്യമാണ് കോടിയേരി തിരിച്ചെത്തിയത്.
രണ്ടു ദിവസമായി നടന്ന സിപിഎം നേതൃയോഗത്തിൽ പൂർണസമയം പങ്കെടുക്കുകയും ചെയ്തു. ചികിത്സ തുടരേണ്ടി വരുമെങ്കിലും വൈകാതെ പൊതുപരിപാടികളിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിൽ പാർട്ടി നേതാക്കളും സന്തോഷം പ്രകടിപ്പിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.