Kodiyeri Live Updates: തീരം ഏറ്റുവാങ്ങി; സാക്ഷിയായി ജനസഹസ്രം; ജ്വലിക്കുന്ന ഓർമയായി ചെന്താരകം

11.45ഓടെ അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ച മൃതദേഹത്തിൽ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രകാശ് കാരാട്ട് തുടങ്ങി കേന്ദ്ര നേതാക്കൾ കോടിയേരിയ്ക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചു

  • News18 Malayalam
  • | October 03, 2022, 15:56 IST
    facebookTwitterLinkedin
    LAST UPDATED 2 MONTHS AGO

    AUTO-REFRESH

    HIGHLIGHTS

    15:46 (IST)

    മക്കളായ ബിനോയിയും ബിനീഷും ചേർന്ന് ചിതയ്ക്ക് തീ പകർന്നു 

    15:40 (IST)

    പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി 

    15:29 (IST)

    കോടിയേരിയുടെ ഭൗതിക ശരീരം പയ്യാമ്പലത്തെത്തി. സംസ്കാര ചടങ്ങുകൾ ഉടൻ

    15:16 (IST)

    കോടിയേരിയുടെ സംസ്കാരത്തിനായി തയാറാക്കിയ ചിത


    15:16 (IST)

    കോടിയേരിയുടെ സംസ്കാരത്തിനായി തയാറാക്കിയ ചിത


    14:43 (IST)
    14:28 (IST)

    കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ അനുഗമിക്കുന്നു

    കണ്ണൂർ: സഖാവ് കോടിയേരി ബാലകൃഷ്ണൻ ഇനി ഓർമ. പയ്യാമ്പലം കടപ്പുറത്ത് ഒരുക്കിയ ചിതയ്ക്ക്  മക്കളായ ബിനോയിയും ബിനീഷും ചേർന്ന് തീ കൊളുത്തി. അഴിക്കോടൻ മന്ദിരത്തില്‍ നിന്ന് പയ്യാമ്പലം ബീച്ചിലേക്കുള്ള വിലാപയാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാൽനടയായി സഞ്ചരിച്ചു. ഒടുവിൽ ഭൗതികശരീരം തോളിലേറ്റി ചിതയിലേക്ക് വെച്ചു.

    നേരത്തെ  കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാൻ അയിരങ്ങൾ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. 11.45ഓടെ അഴീക്കോടൻ മന്ദിരത്തിൽ എത്തിച്ച മൃതദേഹത്തിൽ സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രകാശ് കാരാട്ട് തുടങ്ങി കേന്ദ്ര നേതാക്കൾ കോടിയേരിയ്ക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉൾപ്പടെയുള്ളവരും ഇവിടെയെത്തി കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും. നേരത്തെ കോടിയേരി ഈങ്ങയിൽപ്പീടികയിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. വികാരനിർഭര നിമിഷങ്ങൾക്കാണ് ഈങ്ങയിൽപ്പീടികയിലെ വസതി സാക്ഷ്യം വഹിച്ചത്.