പിറവം പള്ളിത്തർക്കം; സുപ്രീംകോടതിവിധി നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് കോടിയേരി

ശബരിമലയിലും വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. പള്ളിത്തർക്കത്തിലും സർക്കാർ നീക്കം ആ വഴിക്കുതന്നെ- കോടിയേരി പറഞ്ഞു.

news18-malayalam
Updated: September 26, 2019, 1:55 PM IST
പിറവം പള്ളിത്തർക്കം; സുപ്രീംകോടതിവിധി നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് കോടിയേരി
കോടിയേരി ബാലകൃഷ്ണൻ
  • Share this:
തിരുവനന്തപുരം: പിറവം പള്ളിത്തർക്കത്തിൽ സുപ്രീം കോടതിവിധി നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ചേർന്ന വാർത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

also read:ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; അഞ്ച് പുതുമുഖങ്ങളുമായി സിപിഎം

ശബരിമലയിലും വിധി നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. പള്ളിത്തർക്കത്തിലും സർക്കാർ നീക്കം ആ വഴിക്കുതന്നെ- കോടിയേരി പറഞ്ഞു. സുപ്രീം കോടതി വിധികൾ തുടർച്ചയായി സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുവെന്നും പ്രതി പക്ഷം അത് സർക്കാരിനെതിരേ തിരിച്ചു വിടുന്നുവെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം സാമുദായിക ഘടകങ്ങൾ പരിഗണിച്ചല്ല ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയമെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലല്ല ഉപ തെരഞ്ഞെടുപ്പെന്നും അദ്ദേഹം അറിയിച്ചു. എൻ എസ് സും എസ് എൻ ഡി പിയുമായി നല്ല ബന്ധമാണ് പാർട്ടിക്ക്. ലോക് സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളത്- കോടിയേരി പറഞ്ഞു .
First published: September 26, 2019, 1:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading