• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ സംവാദമാകാമെന്ന് ശ്രീധരന്‍പിള്ളയോട് കോടിയേരി

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ സംവാദമാകാമെന്ന് ശ്രീധരന്‍പിള്ളയോട് കോടിയേരി

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സമരമവസാനിപ്പിച്ചാല്‍ സംവാദമാകാമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയോട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണെങ്കില്‍ സ്ഥലവും തീയ്യതിയും നിശ്ചയിച്ച് സംവാദമാകാമെന്നും കോടിയേരി പറഞ്ഞു.

    നേരത്തെ ശബരിമല സ്ത്രീ പ്രവേശനത്തിന് ബി.ജെ.പി. എതിരല്ലെന്നും ക്ഷേത്രം തകര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് സമരമെന്നും ശ്രീധരന്‍പിള്ള പറഞ്ഞപ്പോഴായിരുന്നു കോടിയേരി ആശയസംവാദത്തിന് ബി.ജെ.പി. നേതാവിനെ ക്ഷണിച്ചിരുന്നത്.

    ആശയസംവാദത്തിന് തയ്യാറെന്ന് ശ്രീധരന്‍പിള്ള

    'എന്തിനാണ് ശബരിമല കേന്ദ്രമാക്കി സമരം നടത്തുന്നതെന്നും സമരം നിര്‍ത്തിവെച്ച് കമ്മ്യൂണിസ്റ്റ്കാരോട് സംവാദത്തിനു തയ്യാറാണോ' എന്നുമായിരുന്നു കോടിയേരിയുടെ ചോദ്യം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിനത്തിലാണ് ഇതിനു മറുപടിയായി സംവാദമാകാമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞത്. സമയവും സ്ഥലവും കോടിയേരി നിശ്ചയിക്കട്ടെയെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ നിലപാട്.

    പാര്‍ട്ടി തീരുമാനം വേദനിപ്പിച്ചു; ഇടതുപക്ഷത്തിന് യോജിക്കാത്ത നടപടിയെന്നും മാത്യു ടി. തോമസ്


    എന്നാല്‍ ശബരിമല പ്രക്ഷോഭം അവസാനിപ്പിച്ച് സംവാദത്തിന് തയ്യാറാണെങ്കില്‍ സ്ഥലവും തീയ്യതിയും നിശ്ചയിച്ച് സംവാദമാകാമെന്നാണ് കോടിയേരി ഇതിനു മറുപടി നല്‍കിയിരിക്കുന്നത്.

    First published: