• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജനസ്വാധീനം കുറഞ്ഞു; സംഘടനാ പ്രവർത്തനത്തിൽ കാലാനുസൃത മാറ്റം വരുത്തുമെന്ന് കോടിയേരി

പാർട്ടി പ്രവർത്തകർ വിനയത്തോടെ പെരുമാറണമെന്നും കോടിയേരി നിർദേശിച്ചു

news18-malayalam
Updated: August 23, 2019, 6:29 PM IST
ജനസ്വാധീനം കുറഞ്ഞു; സംഘടനാ പ്രവർത്തനത്തിൽ കാലാനുസൃത മാറ്റം വരുത്തുമെന്ന് കോടിയേരി
കോടിയേരി ബാലകൃഷ്ണൻ
news18-malayalam
Updated: August 23, 2019, 6:29 PM IST
തിരുവനന്തപുരം: രാഷ്ട്രീയ മാറ്റങ്ങൾ കണക്കിലെടുത്ത്
സംഘടനാ പ്രവർത്തനത്തിൽ കലാനുസൃത മാറ്റം വരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.  പാർട്ടി ഘടകങ്ങളുടെ പ്രവർത്തനങ്ങളിൽ മാറ്റം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

ബഹുജന സ്വാധീനത്തിൽ ചോർച്ച വന്നതായി കോടിയേരി. സി പി എമ്മും മുന്നണിയും ജനകീയ അടിത്തറ വിപുലീകരിക്കണമെന്നും ബഹുജന പിന്തുണ നഷ്ടപ്പെടുന്ന ഒന്നും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി പ്രവർത്തകർ വിനയത്തോടെ പെരുമാറണമെന്നും കോടിയേരി നിർദേശിച്ചു. പാർട്ടി അധികാര കേന്ദ്രമായി മാറരുതെന്നും അദ്ദേഹം.

also read: CPM സംസ്ഥാന സമിതി യോഗം കഴിഞ്ഞിറങ്ങിയ നേതാക്കളുടെ കൈയിൽ എന്തായിരുന്നു ?

നേരത്തേ യുഡിഎഫ് ആയിരുന്നു രാഷ്ട്രീയ എതിരാളികളെന്നും എന്നാൽ ഇന്ന് ശക്തമായ സംഘടനയുള്ള ആർ എസ് എസ് ആണ് എതിരാളികളെന്നും അദ്ദേഹം അറിയിച്ചു. ആർഎസ്എസിന് കീഴടങ്ങാത്ത രാഷ്ട്രീയം മുന്നോട്ടുവെക്കുമെന്നും ആർഎസ്എസിന്റെ വെല്ലുവിളി നേരിടാൻ പാർട്ടി സജ്ജമാണെന്നും കോടിയേരി പറഞ്ഞു.

ഹിന്ദുവർഗ്ഗീയത ശക്തിപ്പെടുത്താൻ സംഘ്പരിവാർ ശ്രമിക്കുമ്പോൾ താൽക്കാലിക മുതലെടുപ്പിനായി കോൺഗ്രസും യുഡിഎഫും സഹായങ്ങൾ നൽകുകയാണെന്ന് കോടിയേരി ആരോപിച്ചു. ന്യൂനപക്ഷ വർഗീയതയ്ക്ക് നേതൃത്വം നൽകുന്നത് ജമാ അത്തെ ഇസ്ലാമിയും, പോപ്പുലർ ഫ്രണ്ടുമാണെന്നും ഇതിനെതിരെ പ്രചാരണം സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

Loading...

സർക്കാരും പാർട്ടിയും വിശ്വാസികൾക്ക് എതിരല്ലെന്ന് കോടിയേരി. വിശ്വാസികളുടെ തെറ്റിദ്ധാരണ മാറ്റുമെന്നും മതപരമായ ചടങ്ങുകളിൽ ആർക്കു വിലക്ക് കല്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസത്തെ സംരക്ഷിക്കും. സുപ്രീം കോടതി വിധിക്ക് അനുകൂലം-കോടിയേരി പറഞ്ഞു.

പ്രാദേശികമായി നടക്കുന്ന ചടങ്ങുകളിൽ നിന്ന് പ്രവർത്തകർ മാറി നിൽക്കരുതെന്നും കോടിയേരി നിർദേശിച്ചു.  വിശ്വാസികൾക്കും പാർട്ടി അംഗങ്ങളാകാം. പാർട്ടി അംഗങ്ങൾക്ക് ശബരിമലയിലും മക്കയിലും പോകാം. അതേസമയം അമ്പല കമ്മിറ്റികളിൽ അംഗമാകാൻ പറ്റില്ല-കോടിയേരി പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനത്തിൽ തൃപ്തി
യുണ്ടെന്ന് കോടിയേരി അറിയിച്ചു. മുന്നണിയിൽ തർക്കമില്ലെന്നും അദ്ദേഹം. സർക്കാരിന്റേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പ്രഖ്യാപിച്ച പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജന പങ്കാളിത്തത്തോടെയുള്ള വികസനമാണ് വേണ്ടതെന്നും വികസനം - സമാധാനം എന്ന മുദ്രാവാക്യം ഉയർത്തിയാകും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ് ഗിൽ റിപ്പോർട്ടിലെ നല്ല നിർദേശങ്ങൾ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തുഷാറിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ തെറ്റില്ലെന്നും കോടിയേരി വ്യക്തമാക്കി.

First published: August 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...