നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബിജെപി അധികാരത്തിലെത്തിയത് വിദ്യാഭ്യാസമേഖലയെ വർഗീയവത്ക്കരിച്ച്' കോൺഗ്രസിന് വല്യേട്ടൻ മനോഭാവം: കോടിയേരി

  'ബിജെപി അധികാരത്തിലെത്തിയത് വിദ്യാഭ്യാസമേഖലയെ വർഗീയവത്ക്കരിച്ച്' കോൺഗ്രസിന് വല്യേട്ടൻ മനോഭാവം: കോടിയേരി

  "ബിജെപിയ്ക്കെതിരെ ഫലപ്രദമായ മുന്നണി രൂപീകരിക്കാൻ കോൺഗ്രസ് മുൻകൈ എടുത്തിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു. കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവം ആണ് കാരണം"

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ നടത്തിയ വർഗീയ വൽകരണമാണ് ബിജെപിയെ വീണ്ടും അധികാരത്തിൽ എത്താൻ സഹായിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. ബിജെപിയ്ക്കെതിരെ ഫലപ്രദമായ മുന്നണി രൂപീകരിക്കാൻ കോൺഗ്രസ് മുൻകൈ എടുത്തിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു. ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസാണെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

   ബിജെപി ദേശീയ തലത്തിൽ ഉണ്ടാക്കിയ മുന്നേറ്റം ജനാധിപത്യ ശക്തികൾക്ക് വലിയ തിരിച്ചടി തന്നെയാണെന്ന് കോടിയേരി പറഞ്ഞു. ഇത് വിലയിരുത്തണം. ബിജെപിയ്ക്കെതിരെ ഫലപ്രദമായ മുന്നണി രൂപീകരിക്കാൻ കോൺഗ്രസ് മുൻകൈ എടുത്തിരുന്നെങ്കിൽ ഈ സ്ഥിതി വരില്ലായിരുന്നു. കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവം ആണ് കാരണം.
   ബിജെപിയുടെ വിജയത്തിന് കാരണം കോൺഗ്രസാണെന്നും കോടിയേരി പറഞ്ഞു.

   രമ്യാ ഹരിദാസ് നന്ദി പറയേണ്ടത് എ വിജയരാഘവനോടും ദീപാ നിഷാന്തിനോടും: ഡോ. M.N കാരശേരി

   തമിഴ്നാട്ടിൽ സ്വീകരിച്ച നിലപാട് ദേശീയ തലത്തിൽ സ്വീകരിക്കണമായിരുന്നുവെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ തകർച്ചയിൽ സന്തോഷിക്കുന്നവരല്ല എല്ലാവരും. മുസ്ലീംലീഗും കേരള കോൺഗ്രസും ഉണ്ടായിരുന്നത് കൊണ്ടാണ് കേരളത്തിൽ സീറ്റ് കിട്ടിയതെന്നും കോടിയേരി പറഞ്ഞു.

   ബിജെപി അധികാരത്തിൽ വരാൻ പാടില്ലന്ന പ്രചാരണം ഇടതുപക്ഷം നടത്തിയെന്ന് കോടിയേരി പറഞ്ഞു. കേന്ദ്രത്തിൽ അധികാരത്തിലെത്താൻ കോൺഗ്രസ് സീറ്റ് പ്രചാരവേല യുഡിഎഫിന് ഗുണമായി. ബിജെപിയ്ക്കെതിരെ ഇടത് പക്ഷത്തിന്റെ പ്രചാരണത്തിൽ നേട്ടം ഉണ്ടാക്കിയത് കോൺഗ്രസ് ആണ്. യുഡിഎഫ് നേട്ടം താൽക്കാലികമാണെന്നും കോടിയേരി പറഞ്ഞു.
   First published: