നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ദുഷ്ടലാക്കുണ്ടെന്ന് കോടിയേരി

  പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ദുഷ്ടലാക്കുണ്ടെന്ന് കോടിയേരി

  'കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെയും പി.ജെ. ജോസഫിന്റെയും നേതൃത്വത്തിൽ രണ്ട് പാർട്ടിയായി മാറിക്കഴിഞ്ഞു'

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • Share this:
   തിരുവനന്തപുരം: പാലായിലെ ഇടതു സ്ഥാനാർഥിയെ ഈ മാസം 28 ന് ചേരുന്ന എൽഡിഎഫ് യോഗം പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ദുഷ്ട ലാക്കുണ്ടെന്ന് കൊടിയേരി ആരോപിച്ചു.

   കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെയും പി.ജെ. ജോസഫിന്റെയും നേതൃത്വത്തിൽ രണ്ട് പാർട്ടിയായി മാറിക്കഴിഞ്ഞു. ശബരിമലയിൽ തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികൾ തിരിച്ചു വന്നതിനാൽ വിജയം സുനിശ്ചിതമാണെന്നും കോടിയേരി പറഞ്ഞു.

   വിശ്വാസികളുടെ വോട്ട് തിരിച്ചുപിടിക്കാൻ ആവും: കോടിയേരി

   പാലായിൽ മാത്രം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് അസ്വാഭാവികമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാരിന്റെ സമീപനം തെരഞ്ഞെടുപ്പ് എല്‍ ഡി എഫിന് അനുകൂലമാക്കും. കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പും ഗുണം ചെയ്യുമെന്നും വിജയരാഘവന്‍ കണ്ണൂരില്‍ പറഞ്ഞു.
   First published: