നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • RSS നടത്തുന്നത് ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനം- കോടിയേരി

  RSS നടത്തുന്നത് ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനം- കോടിയേരി

  കോടിയേരി ബാലകൃഷ്ണൻ

  കോടിയേരി ബാലകൃഷ്ണൻ

  • Last Updated :
  • Share this:
   തിരുവനന്തപുരം: ജനങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ് ആർഎസ്എസിന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമസംഭവങ്ങൾ ആസൂത്രിതമാണ്. സ്ത്രീകളെ ലക്ഷ്യമാക്കി ആയിരുന്നു അക്രമണമെന്നും കോടിയേരി പറഞ്ഞു. മാധ്യമപ്രവർത്തകരായ സ്ത്രീകളെ തെരഞ്ഞുപിടിച്ച് മർദ്ദിച്ചു. ആർഎസ്എസിന്‍റെ ഒരു പ്രഖ്യാപനവും കേരളത്തിൽ നടക്കാൻ പോകുന്നില്ല. ഇന്നത്തെ ഹർത്താൽ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും കോടിയേരി പറഞ്ഞു.

   കേരളത്തിലെ ന്യൂസ് ചാനലുകൾക്കെതിരെ ഡോ. ബിജു
   സംഘർഷം നടത്താൻ സംഘപരിവാർ നിർദേശം നൽകുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള സംഘപരിവാർ ശ്രമത്തെ ചെറുക്കും. ഈ ചെറുത്തുനിൽപ്പ് ശക്തമായതാണ് അവരെ ബേജാറാക്കുന്നത്. ഈ സമര പരിപാടികൾ നിർത്തിവെക്കണം. 22-ാം തീയതി സുപ്രീം കോടതി റിവ്യൂ ഹർജി പരിഗണിക്കുന്നതുവരെ ബിജെപി നേതൃത്വം ക്ഷമ കാണിക്കണമെന്നും കോടിയേരി പറഞ്ഞു. ആക്രമങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കുമെതിരായ അക്രമസംഭവങ്ങളിൽ കേസെടുത്ത് ശക്തമായ നടപടി എടുക്കണമെന്നും കോടിയേരി പറഞ്ഞു.
   First published: