• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അഞ്ച് മണ്ഡലങ്ങളിൽ NDA ദുർബല സ്ഥാനാർത്ഥികൾ'; RSS-UDF അവിശുദ്ധബന്ധമെന്ന് കോടിയേരി

'അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ എൻഡിഎ ദുർബല സ്ഥാനാർത്ഥികളെ നിർത്താനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്'

news18
Updated: March 20, 2019, 8:15 PM IST
'അഞ്ച് മണ്ഡലങ്ങളിൽ NDA ദുർബല  സ്ഥാനാർത്ഥികൾ'; RSS-UDF അവിശുദ്ധബന്ധമെന്ന് കോടിയേരി
kodiyeri
news18
Updated: March 20, 2019, 8:15 PM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസും യുഡിഎഫും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഞ്ച് ലോക്സഭാ മണ്ഡലങ്ങളിൽ എൻഡിഎ ദുർബല സ്ഥാനാർത്ഥികളെ നിർത്താനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്. വടകര, കണ്ണൂർ, കൊല്ലം, എറണാകുളം, മണ്ഡലങ്ങളിലാണ് എൻ.ഡി.എ ദുർബല സ്ഥാനാർത്ഥികളെ നിർത്തുന്നതിന്. ഇതിന് പകരമായി തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് വട്ടിയൂർക്കാവിൽനിന്ന് മുരളീധരനെ കോഴിക്കോട്ടേക്ക് മാറ്റുന്നതെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ്-ആർഎസ്എസ് അവിശുദ്ധ കൂട്ടുകെട്ടിന് എസ്.ഡി.പി.ഐയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വടകര പിടിച്ചെടുക്കും; 13ൽ കുറയാത്ത സീറ്റുകൾ ലഭിക്കും: CPM സെക്രട്ടേറിയറ്റ്

കെ. മുരളീധരൻ വടകരയിൽ മൽസരിക്കുന്നതുകൊണ്ട് സിപിഎമ്മിന് ഒരു ആശങ്കയുമില്ലെന്ന് കോടിയേരി പറഞ്ഞു. ഒമ്പത് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് നാലെണ്ണത്തിൽ മാത്രം വിജയിച്ചിട്ടുള്ളയാളാണ് മുരളീധരൻ. അഞ്ച് തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം തോറ്റു. മന്ത്രിയായി ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക നേതാവ് മുരളീധരനാണ്. വടകരയിൽ ആറാമത്തെ തോൽവിയാണ് മുരളീധരനെ കാത്തിരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
First published: March 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...