• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യൂണിവേഴ്സിറ്റി കോളേജിലെ അക്രമം ദൗർഭാഗ്യകരം'; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കോടിയേരി

'യൂണിവേഴ്സിറ്റി കോളേജിലെ അക്രമം ദൗർഭാഗ്യകരം'; കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് കോടിയേരി

ഇത്തരം സംഭവങ്ങള്‍ എവിടേയും നടന്നേക്കാം. അതില്ലാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലുമാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി

കോടിയേരി ബാലകൃഷ്ണൻ

കോടിയേരി ബാലകൃഷ്ണൻ

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ അക്രമം ദൗർഭാഗ്യകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കുറ്റക്കാരെ ഒരുകാരണവശാലും സംരക്ഷിക്കില്ല. കേസ് പൊലീസ് അന്വേഷിക്കുകയാണ്. അന്വേഷണം ഫലപ്രദമായി നടക്കട്ടെയെന്നും അതിന്റെ ഭാഗമായുണ്ടാകുന്ന നടപടി പൊലീസ് സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഒരു പ്രതികളെയും പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് കോടിയേരി പറഞ്ഞു. അത് പ്രതിപക്ഷത്തിന്റെ ആരോപണമാണ്. എവിടെയും പൊലീസിന് അന്വേഷണം നടത്തുന്നതിന് യാതൊരു തടസവുമില്ല. എവിടെ അന്വേഷിക്കണമെന്ന് പൊലീസാണ് തീരുമാനിക്കുന്നത്. അന്വേഷണം തടസപ്പെടുത്തുന്ന ഒരു നടപടിയും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

    യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമം: എട്ടു പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

    ഇത്തരം സംഭവങ്ങള്‍ എവിടേയും നടന്നേക്കാം. അതില്ലാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലുമാണ് സ്വീകരിക്കേണ്ടതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ എന്നിവരും കോടിയേരിക്കൊപ്പം ഒപ്പമുണ്ടായിരുന്നു.
    First published: