സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം 50 ശതമാനമാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നല്കിയ മറുപടി വിവാദമാകുന്നു. സംസ്ഥാന സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചായിരുന്നു കോടിയേരിയുടെ വിവാദ പരാമര്‍ശം.
സംസ്ഥാന കമ്മിറ്റിയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. സ്വാഭാവികമായും എല്ലാ കമ്മിറ്റികളിലും വർധനയുണ്ടാകുമെന്നു പറഞ്ഞ കോടിയേരിയോട് പ്രാതിനിധ്യം 50% ആക്കുമോയെന്ന് വീണ്ടും ചോദ്യം വന്നു. ‘നിങ്ങൾ ഈ കമ്മിറ്റിയെ തകർക്കാൻ വേണ്ടി നടക്കുന്നതാണോ പ്രയോഗികമായ നിർദേശം വയ്ക്കാൻ വേണ്ടി നടക്കുന്നതാണോ’ എന്ന് കോടിയേരി നല്കിയ മറുപടിയാണ് വിവാദമായത്. പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമ്മേളനത്തിന് പുറത്ത് ആരംഭിച്ചു കഴിഞ്ഞു.
read also- CPM | പാര്‍ട്ടിയിലെ ചില നേതാക്കള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നു; സംസ്ഥാന സമ്മേളന വേദിയില്‍ വിമര്‍ശനവുമായി മന്ത്രി ആര്.ബിന്ദുമാധ്യമങ്ങളുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി നല്കിയ കോടിയേരി ആ നിർദേശം പ്രായോഗികമല്ലെന്നു വിശദീകരിക്കുകയും ചെയ്തു. വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ വന്നതോടെ, പാർട്ടിയിൽ 50% വനിതകൾ വന്നാൽ പാർട്ടി തകരുമെന്നാണു കോടിയേരി പറഞ്ഞതെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തിന് അനുസരിച്ച് കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ അടുത്ത മറുപടി.
പാര്‍ട്ടിയിലെ ചില പുരുഷ നേതാക്കളുടെ സ്ത്രീകളോടുള്ള പെരുമാറ്റം ശരിയല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്.ബിന്ദു ഇന്നലെ സമ്മേളന വേദിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കോടിയേരിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം ചര്‍ച്ചയാകുന്നത്. എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ആര്. ബിന്ദു പറഞ്ഞു.
CPM | തലമുറമാറ്റവുമായി സി.പി.എം. സംസ്ഥാന സമിതി സാധ്യതാപ്പട്ടിക; റഹീമും വി.പി സാനുവും ജെയ്ക് സി തോമസും പട്ടികയില്‍
കൊച്ചി: സി.പി.എമ്മില്‍ തലമുറമാറ്റത്തിന്റെ സൂചനകള്‍ പ്രകടമാക്കി സംസ്ഥാന സമിതിയില്‍ ഇത്തവണ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്, കര്‍ഷക സംഘടനാ എന്നിവയുടെ നേതാക്കള്‍ ഇത്തവണ സംസ്ഥാന സമിതിയിലുണ്ടാകും. കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചേക്കും. സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തന്നെ തുടരും. സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് പുതിയ സംസ്ഥാന സമിതിയെയും പുതിയ സെക്രട്ടറിയേയും സെക്രട്ടേറിയറ്റിനെയും ഔദ്യോഗികമായി തിരഞ്ഞെടുക്കും.
സംസ്ഥാന സമിതി സാധ്യതാപ്പട്ടികയില്‍ ഇടം നേടിയവര്തിരുവനന്തപുരംഎ.എ.റഹിം, സി.ജയൻബാബു, വി.ജോയ്, കെ.എസ്.സുനിൽകുമാർ
കൊല്ലംഎസ്.ജയമോഹൻ, എം.ശിവശങ്കരപ്പിള്ള, തുളസീധരക്കുറുപ്പ്
പത്തനംതിട്ടവീണാജോർജ്, ആർ.സനൽകുമാർ, ഓമല്ലൂർ ശങ്കരന്
കോട്ടയംഎ.വി.റസ്സൽ
പി.കെ.ഹരികുമാർ, ജെയ്ക് സി.തോമസ്,
എറണാകുളംഎസ്.സതീഷ്
എം.അനിൽകുമാർ
പി.ആർ.മുരളീധരൻ
ഇടുക്കിസി.വി.വർഗീസ്
തൃശൂർആർ.ബിന്ദു, യു.പി.ജോസഫ്
പാലക്കാട്ഇ.എൻ.സുരേഷ്ബാബു
വയനാട്കെ.റഫീഖ്, പി.കൃഷ്ണപ്രസാദ്
മലപ്പുറംവി.പി.സാനു
കോഴിക്കോട്കെ.കെ.ലതിക, കെ.എം.സച്ചിൻ ദേവ്
കണ്ണൂർഎൻ.സുകന്യ, പനോളി വത്സൻ, എൻ.ചന്ദ്രൻ, വി.കെ.സനോജ്
കാസർഗോഡ്വി.പി.പി മുസ്തഫ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.