തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. വിദഗ്ധ പരിശോധന നടത്തുന്നതിന്റെ ഭാഗമായാണ് വിദേശയാത്ര. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ചികിത്സ. ഭാര്യ വിനോദിനിയും അദ്ദേഹത്തോടൊപ്പമുണ്ട്.
പാർട്ടി ചുമതലകളിൽ നിന്നും രണ്ടാഴ്ചത്തെ അവധിയെടുത്താണ് കോടിയേരിയുടെ വിദേശയാത്ര. പരിശോധനകൾക്കു ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കിൽ അവധി നീട്ടുമെന്നാണ് വിവരം. അതേസമയം രണ്ടാഴ്ചത്തെ അവധി ആയതിനാൽ പാര്‍ട്ടി ചുമതലകൾ മറ്റാരെയും ഏൽപ്പിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.