നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പാർട്ടിയിലേക്ക് മടങ്ങിയെത്താൻ മുസ്ലീംലീഗ് നേതൃത്വം ചർച്ച നടത്തി'; വെളിപ്പെടുത്തലുമായി ഇടത് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്

    'പാർട്ടിയിലേക്ക് മടങ്ങിയെത്താൻ മുസ്ലീംലീഗ് നേതൃത്വം ചർച്ച നടത്തി'; വെളിപ്പെടുത്തലുമായി ഇടത് സ്വതന്ത്ര എംഎൽഎ കാരാട്ട് റസാഖ്

    കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖുമായി മുസ്‌ലിംലീഗ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്

    കാരാട്ട് റസാഖ്

    കാരാട്ട് റസാഖ്

    • Share this:
    കോഴിക്കോട്: മുസ്ലീംലീഗിലേക്ക് തന്നെ മടക്കിക്കൊണ്ടു പോകാൻ ലീഗ് സംസ്ഥാന നേതാക്കൾ ചര്‍ച്ച നടത്തിയെന്ന് കൊടുവള്ളിയിലെ ഇടത് സ്വതന്ത്ര എം.എൽ.എ കാരാട്ട് റസാഖ്. കോൺഗ്രസ് നേതാക്കളാണ് ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് ഈ മാസം ആറിന് കോഴിക്കോട് വച്ചായിരുന്നു ചര്‍ച്ച. സംസ്ഥാന നേത്യത്വവുമായി ചര്‍ച്ച നടത്തുമ്പോഴും പാർട്ടി ജില്ലാ- പ്രാദേശിക നേത്യത്വങ്ങള്‍ എതിരായതിനാല്‍ ലീഗിലേക്ക് ഇനിയൊരു മടങ്ങിപോക്കുണ്ടാകില്ലെന്നും കരാട്ട് റസാഖ് പറഞ്ഞു.

    തന്നെ ലീഗ് നേതാക്കള്‍ക്ക് തന്നെ കാണണമെന്ന ആവശ്യം മുന്നോട്ട് വച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. ലീഗ് സംസ്ഥാന നേതാക്കളുമായി ഇപ്പോഴും നല്ലബന്ധമാണ്. ഇതു പ്രകാരമായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ചര്‍ച്ച നടന്നപ്പോള്‍ മാത്രമാണ് പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടു പോകുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച്ചയെന്നു  മനസിലായതെന്നും റസാഖ് പറയുന്നു.

    ചർച്ച സംബന്ധിച്ച് എല്‍.ഡി.എഫ് നേത്യത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രിയില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. തന്റെ തെരഞ്ഞെടുപ്പ് വിജയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസിലും ഇടത് മുന്നണിയുടെ സഹകരണമുണ്ട്. ഈ സാഹചര്യത്തില്‍ എല്‍.ഡി.എഫ് വിട്ട് പോകേണ്ട സാഹചര്യമില്ലെന്നും കാരാട്ട് റസാഖ് ന്യൂസ് 18നോട് പറഞ്ഞു.

    Also Read 'കോണി കാണിച്ചാൽ വോട്ട് കുത്തുന്ന കാലമല്ല ഇപ്പോൾ': കൊടുവള്ളിയിൽ മത്സരത്തിനൊരുങ്ങി കാരാട്ട് റസാഖ്

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കൊടുവള്ളിയില്‍ മത്സരത്തിന് ഒരുങ്ങുവാന്‍ സി.പി.എം നേത്യത്വം സൂചന നല്‍കിയിട്ടുണ്ടെന്നും കാരാട്ട് റസാക്ക് വ്യക്തമാക്കി.

    മുസ്‌ലിം ലീഗിന്റെ കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പാര്‍ട്ടി വിട്ടത്. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ അദ്ദേഹം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ 573 വോട്ടിന് പരാജയപ്പെടുത്തിയാണ് അട്ടിമറി വിജയം നേടിയത്.

    അതേസമയം  റസാഖിന്റെ അവകാശവാദത്തെ പൂർണ്ണമായും തള്ളി കളയുകയാണ് മുസ്ലിം ലീഗ് നേതൃത്വം. കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖുമായി മുസ്‌ലിംലീഗ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

    കാരാട്ട് റസാഖുമായി യാതൊരു വിധ ചർച്ചയും കുഞ്ഞാലിക്കുട്ടിയോ താനോ എവിടെ വെച്ചും നടത്തിയിട്ടില്ല. അങ്ങനെ ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാർത്തയെന്ന് സംശയിക്കുന്നതായും, കെ.പി.എ മജീദ്  വ്യക്തമാക്കി.

    പ്രാദേശിക എതിർപ്പ് മൂലമാണ് പാർട്ടിയിലേക്കുള്ള തിരിച്ചു വരവ് മുടങ്ങുന്നതെന്ന വികാരം ലീഗ് അണികളിൽ സൃഷ്ടിക്കാനാണ് കാരാട്ട് റസാഖിൻ്റെ നീക്കമെന്നാണ് ലീഗ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. അതിനിടയിൽ കൊടുവള്ളിയിൽ മത്സരിക്കാൻ ലീഗിൻ്റെ നിരവധി പ്രാദേശിക നേതാക്കളാണ് രംഗത്തുള്ളത്. ഈ സാഹചര്യത്തിൽ എം.കെ.മുനീറിനെയും കൊടുവള്ളി മണ്ഡലത്തിലേക്ക് ലീഗ് നേതൃത്വം പരിഗണിക്കുന്നുണ്ട്. എന്നാൽ കെട്ടി ഇറക്കുന്ന സ്ഥാനാർത്ഥികളെ വേണ്ടെന്ന നിലപാടിലാണ് ലീഗ് പ്രാദേശിക നേതാക്കൾ.
    Published by:Aneesh Anirudhan
    First published:
    )}