നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊടുവള്ളിയിലെ സോയില്‍ പൈപ്പിംഗ് പ്രതിഭാസം; ഭീതിയോടെ നാട്ടുകാർ

  കൊടുവള്ളിയിലെ സോയില്‍ പൈപ്പിംഗ് പ്രതിഭാസം; ഭീതിയോടെ നാട്ടുകാർ

  പാലോറമലമുകളിലെ അനധികൃത കെട്ടിട നിര്‍മ്മാണം ന്യൂസ് 18നാണ് പുറത്തുകൊണ്ടുവന്നത്

  News18

  News18

  • Share this:
   കോഴിക്കോട്: കൊടുവള്ളി പാലോറമലയിലെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തില്‍ ഭീതിയോടെ പ്രദേശവാസികള്‍. സമീപത്തെ കുടുംബങ്ങള്‍ ഒഴിഞ്ഞുപോയിത്തുടങ്ങി. മലമുകളിലെ റിസോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ ജനങ്ങള്‍ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

   പാലോറമലമുകളിലെ അനധികൃത കെട്ടിട നിര്‍മ്മാണം ന്യൂസ് 18നാണ് പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് പ്രദേശവാസികള്‍ സമരത്തിനിറങ്ങി. പക്ഷേ സ്‌പൈസസ് ബോള്‍ ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മാണപ്രവര്‍ത്തനം തുടര്‍ന്നു. കോടതിയിടപെട്ടതോടെ താല്‍ക്കാലികമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചു. എന്നാലിപ്പോഴത്തെ കാര്യം ഗുരുതരമാണ്. മണ്ണും മണലും കലങ്ങിയ വെള്ളം മലയിറങ്ങി താഴ് വാരത്തെത്തുന്നു. സോയില്‍ പൈപ്പിംഗ് പ്രതിഭാസമെന്ന് മൈനിംഗ് ആന്റ് ജിയോളജി വിഭാഗം സ്ഥിരീകരിച്ചിരുന്നു.

   നിലമ്പൂരിൽ മാത്രം 2000 കോടിയുടെ നഷ്ടം; പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം

   പാലോറ മലയ്ക്ക് മുകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളല്ല സോയില്‍ പൈപ്പിംഗിന് കാരണമെന്ന് സ്‌പൈസസ് ബോള്‍ ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പ്രോജക്ട് മാനേജര്‍ അവകാശപ്പെടുന്നു. മലയ്ക്ക് ചുറ്റും നൂറുകണക്കിന് കുടുംബങ്ങള്‍ കഴിയുന്നുണ്ട്. കിഴക്കോത്ത്, മടവൂര്‍ പ്രദേശത്തുകാര്‍ മലമുകളിലെ കെട്ടിടനിര്‍മ്മാണത്തിനെതിരെ ഒരു വര്‍ഷത്തിലധികമായി സമരത്തിലാണ്.
   First published:
   )}