ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരുടെ കോല്‍ക്കളി പരിശീലനം; സംഭവം പാലക്കാട് GST ഓഫീസില്‍
ജോലി സമയത്ത് സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരുടെ കോല്‍ക്കളി പരിശീലനം; സംഭവം പാലക്കാട് GST ഓഫീസില്‍
വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ പരിശീലനം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
Last Updated :
Share this:
പാലക്കാട്: പാലക്കാട് ജിഎസ്ടി(GST) ഓഫീസില്‍ ജീവനക്കാരുടെ കോല്‍ക്കളി(kolkali) പരിശീലനം. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. ജോലി സമയത്ത് ഓഫീസിലെ വനിതാ ജീവനക്കാരാണ് കോല്‍ക്കളി പരിശീലനം നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വീഡിയോ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ പരിശീലനം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിപേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഈ മാസം അവസാനം നടക്കാനിരിക്കുന്ന കുടുംബ മേളയുടെ ഭാഗമായാണ് ജീവനക്കാര്‍ കോല്‍ക്കളി പരിശീലനം നടത്തിയത്. ഓഫീസിലെ എല്ലാ വനിതാ ജീവനക്കാരും ഹാളില്‍ ഒത്തുചേര്‍ന്നാണ് കോല്‍ക്കളി പരിശീലനം നടത്തിയത്.
Attack | തകരാര്‍ പരിഹരിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ ലൈന്‍മാനെ കല്ലെറിഞ്ഞ് വീഴ്ത്തി
കൊടുങ്ങല്ലൂര്‍: വൈദ്യുതി പോസ്റ്റിന്(Electric Post) മുകളില്‍ തകരാറ് തീര്‍ക്കുകയായിരുന്ന ലൈന്‍മാനെ(Line man) കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു(Injured). കല്ലേറില്‍ തലക്ക് മുറിവേറ്റ് രക്തം വാര്‍ന്നു. പിന്നാലെ പോസ്റ്റിലൂടെതന്നെ ഊര്‍ന്നിറങ്ങിയ ലൈന്മാന് നിലത്ത് വീണ് കൈക്കും പരിക്കേറ്റു.
കെഎസ്ഇബി എസ് എന്‍ പുരം സെക്ഷനിലെ ലൈന്മാനായ ആലപ്പുഴ അമ്പലപ്പുഴ കാട്ടൂകാരന്‍ ഓമനക്കുട്ടനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പരിക്കേറ്റ ഓമനക്കുട്ടന് കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭരതന് എന്നയാള്‍ അസഭ്യം പറഞ്ഞ് ഓമനക്കുട്ടന് നേരെ കല്ലെറിഞ്ഞത്. അതേസമയം എസ്എന്‍ പുരം സെക്ഷന്‍ കീഴിയില്‍ ജോലി ചെയ്യുന്ന സിഐടിയു യൂണിയന് അംഗങ്ങളായ രണ്ട് പേരെ ബുധനാഴ്ച്ച ഒരു സംഘം കൈയ്യേറ്റം ചെയ്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.