കൊല്ലം രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ ജില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയുടെ നേട്ടം പ്രഖ്യാപിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിയ്ക്കാനും, മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ 10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരണം നടത്തിയതോടെയാണ് കൊല്ലത്തിന്റെ ഈ നേട്ടം.സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാവരെയും പങ്കാളികളാക്കികൊണ്ടാണ് നേട്ടം.
Also read-വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; പശുക്കിടാവിനെ കൊന്നു
നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കൊല്ലമെന്ന് മുഖ്യമന്ത്രി. ഭരണനിർവ്വഹണം ഭരണഘടനയ്ക്ക് അനിരൂപകരണം ആകണം.അല്ലാത്ത പക്ഷം ഭരണഘടനയെ നശിപ്പിക്കാൻ കഴിയും അത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമർശനം.
ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്ന് ‘ദി സിറ്റിസൺ’ കാമ്പെയിനിലൂടെയാണ് സമ്പൂർണ ഭരണഘടനാ സാക്ഷരത പദ്ധതി പൂർത്തീകരിച്ചത്.ജില്ലയിലെ ഏഴുലക്ഷം കുടുംബങ്ങളിലെ 23 ലക്ഷം പൗരന്മാർക്കാണ് ഭരണഘടനാ സാക്ഷരത നൽകാൻ ലക്ഷ്യമിട്ടത്. 90 ശതമാനത്തിലധികം പേർക്കും ഭരണഘടനയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും ജില്ലയിൽ പൂർത്തീകരിച്ചു.
Also read-തൃശ്ശൂരിൽ കാണാതായ അഭിഭാഷകയെ ഫ്ലാറ്റിലെ ടോയ്ലറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ നമ്മുടെ ഭരണഘടന അനുശാസിക്കുന്ന അവിഭാജ്യ മൂല്യങ്ങൾ മനസ്സിലാക്കാനും ഉയർത്തിപ്പിടിക്കാനും കഴിയുമെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണിത്,” കിലയിലെ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറും ഫാക്കൽറ്റിയുമായ വി.സുദേശൻ പറയുന്നു. ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.