കൊല്ലം: പത്തനാപുരത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കാനിരുന്ന സമ്മേളനം നടത്താൻ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അനുമതി നിഷേധിച്ചു. ഈ മാസം 16ന് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് ഗ്രൗണ്ടാണ് വേദിയായി നിശ്ചയിച്ചിരുന്നത്. ഇവിടെ പോളിങ്ബൂത്ത് ആണെന്നും 16ന് പരിശീലനപരിപാടി വച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കളക്ടറുടെ നടപടി.
റൂറൽ ജില്ലാ പൊലീസ് നൽകിയ റിപ്പോർട്ടും പ്രതികൂലമാണ്. രാഷ്ട്രീയക്കളിയാണ് അനുമതി നിഷേധത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, പത്തനാപുരത്ത് തന്നെ മറ്റൊരു വേദി കണ്ടെത്താൻ കോൺഗ്രസ് ശ്രമം തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.